Tuesday, March 24, 2026 Last Updated 48 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 May 2025 06.46 PM

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; റെഡ് അലര്‍ട്ട്

high waves

തിരുവനന്തപുരം: കേരള തീരത്ത് നാളെ (ചൊവ്വാഴ്ച) രാത്രി 8.30 വരെ 3.4 മുതല്‍ 4.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും ( High waves ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് ( Red Alert ) പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം- കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ

കൊല്ലം- ആലപ്പാട് മുതല്‍ ഇടവ വരെ

ആലപ്പുഴ- ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ

എറണാകുളം- മുനമ്പം മുതല്‍ മറുവക്കാട് വരെ

തൃശൂര്‍- ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ

മലപ്പുറം- കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ

കോഴിക്കോട്- ചോമ്പാല മുതല്‍ രാമനാട്ടുകര വരെ

കണ്ണൂര്‍- വളപട്ടണം മുതല്‍ ന്യൂമാഹി വരെ

കാസര്‍കോട്- കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ

എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളിലും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Ads by Google
Monday 26 May 2025 06.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google