Tuesday, March 24, 2026 Last Updated 49 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 May 2025 04.27 PM

തോരാമഴയില്‍ മുങ്ങി മുംബൈ; വര്‍ളി ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്‍ വെള്ളത്തില്‍

mumbai

മുംബൈ: മഹാരാഷ്ട്രയില്‍ ഇത്തവണ മണ്‍സൂണ്‍ വളരെ നേരത്തെയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി. വര്‍ളി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ (Worli Metro Station) പൂര്‍ണമായും വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പ്ലാറ്റ് ഫോമുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.

ഈ അടുത്താണ് വര്‍ളി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മേല്‍ക്കൂര ചോര്‍ന്ന് വെള്ളം സ്‌റ്റേഷനകത്തും പ്ലാറ്റ്‌ഫോമിലേയ്ക്കും എത്തുകയായിരുന്നു. ബാന്ദ്ര- കുര്‍ള കോംപ്ലക്‌സ് മുതല്‍ വര്‍ളിയിലെ ആചാര്യ ആത്രെ ചൗക്ക് വരെയുള്ള മുംബൈ മെട്രോ ലൈന്‍ 3 ന്റെ സര്‍വീസുകള്‍ ഈ മാസം 10 നാണ് പ്രവര്‍ത്തനക്ഷമമായത്.

പുതിയതായി ഉദ്ഘാടനം ചെയ്ത സ്റ്റേഷന്‍ ചോര്‍ന്നതില്‍ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Ads by Google
Monday 26 May 2025 04.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google