Tuesday, March 24, 2026 Last Updated 52 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 May 2025 01.39 PM

കരിവന്നൂര്‍ കേസ്: ഇ.ഡി. അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു ; എട്ടു സിപിഎം നേതാക്കള്‍ പ്രതിപട്ടികയില്‍; പാര്‍ട്ടിയും പ്രതി

uploads/news/2025/05/783080/karuvannoor-bank-fraud.jpg

കൊച്ചി: സിപിഎമ്മിന്റെ മൂന്ന് മുന്‍ ജില്ലാസെക്രട്ടറിമാര്‍ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് കരിവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഇ.ഡി. പിഎംഎല്‍എ കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. ഇപ്പോള്‍ പ്രതികളുടെ എണ്ണം 83 ആയി. 27 പേരെ കൂടി പുതിയതായി ഉള്‍പ്പെടുത്തി. കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന്‍, എംഎം വര്‍ഗ്ഗീസ്, കെ.രാധാകൃഷ്ണന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

സിപിഎം പാര്‍ട്ടിയെ കേസില്‍ 68 ാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. പ്രതിപ്പട്ടികയില്‍ എഴുപതാമതായി മുന്‍മന്ത്രിയും നിലവിലെ എംപിയുമായ കെ.രാധാകൃഷ്ണനെയും അറുപത്തേഴാം പ്രതിയായി എസി മൊയ്തീനെയും അറുപത്തൊമ്പതാം പ്രതിയായി എംഎം വര്‍ഗ്ഗീസും പട്ടികയിലുണ്ട്. മധു അമ്പലപ്പുരം 64 പ്രതിയാണ്. പുതിയതായി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എട്ടു സിപിഎംനേതാക്കളാണ് പ്രതിപ്പട്ടികയില്‍ എത്തിയത്.

ആദ്യ ഘട്ടത്തില്‍ 55 പ്രതികളും അഞ്ച് സ്ഥാപനങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിനാമി അക്കൗണ്ട് ഉണ്ടാക്കി 180 കോടിയോളമാണ് തട്ടിയെടുത്തതെന്ന് ഇ.ഡി. പറയുന്നു. സിപിഎമ്മിന്റെ രഹസ്യമായ അഞ്ച് അക്കൗണ്ടുകള്‍ വഴി ബിനാമി വായ്പയിലൂടെയാണ് പണം തട്ടിയതെന്നും പറയുന്നു. സിപിഎമ്മിനെതിരേ കൃത്യമായ തെളിവുകളുണ്ടെന്നും ഇ.ഡി. പറയുന്നു.

സിപിഎമ്മിന്റെ ലോക്കല്‍കമ്മറ്റി ഓഫീസ് പണിയാന്‍ വെച്ചിരുന്ന 10 സെന്റ് ഭൂമിയും നേതാക്കളുടെ സമ്പത്തും അടക്കം 128 കോടി രൂപ കണ്ടുകെട്ടിയിട്ടുള്ളതായിട്ടാണ് വിവരം. 2021 ജൂലൈ 14 നാണ് കരുവന്നൂര്‍ കേസ് ആദ്യം വരുന്നത്. ബാങ്ക് സെക്രട്ടിയുടെ പരാതിയില്‍ പോലീസ് എടുത്ത കേസ് പിന്നാലെ ഇഡി ഏറ്റെടുക്കുകയായിരുന്നു. സിപിഎം ജില്ലാ നേതാക്കളുടെയെല്ലാം അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഇ.ഡി. യുടെ കണ്ടെത്തല്‍. പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കുന്ന ഒരു കുറ്റപത്രമാണ് ഇത്. പാര്‍ട്ടിയെ തന്നെ പ്രതിയായി ചേര്‍ത്തു എന്നത് വലിയ തിരിച്ചടിയാകും. പട്ടികയില്‍ പ്രതിചേര്‍ത്തിരിക്കുന്ന സിപിഎം പാര്‍ട്ടിയുടെ മാത്രം 70 കോടിയാണ് കണ്ടു കെട്ടിയിരിക്കുന്നത്.

Ads by Google
Monday 26 May 2025 01.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google