Tuesday, March 24, 2026 Last Updated 48 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 May 2025 11.12 AM

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ; പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍, ഇടഞ്ഞ് പി.വി. അന്‍വര്‍

uploads/news/2025/05/783071/sunny.jpg

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. ആര്യാടന്‍ ഷൗക്കത്തിന് തന്നെയാണ് മുന്‍തൂക്കം. ഇന്ന് ഉച്ചയോടെ കൊച്ചിയില്‍ നടക്കുന്ന കൂടിയാലോചനകള്‍ക്ക് ശേഷം വൈകിട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും യുഡിഎഫ് വന്‍ ഭൂരിപക്ഷം നേടുമൊന്നും മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂരില്‍ 34 വര്‍ഷം എം.എല്‍.എയായിരുന്ന, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്താണ് കെ.പി.സി.സി. പരിഗണനയില്‍ മുന്നിലുള്ളത്. വി.ഡി. സതീശനും കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫും നിലമ്പൂരില്‍ ക്യാമ്പ് ചെയ്താകും യു.ഡി.എഫിന്റെ പ്രചാരണം നയിക്കുക. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാറിനാണ് തെരഞ്ഞെടുപ്പ് ചുമതല. കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി, മണ്ഡലത്തിലെ 263 ബൂത്തുകളിലും യു.ഡി.എഫ്. കമ്മിറ്റികള്‍ രൂപീകരിച്ചു.

അതേസമയം നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി കാര്യത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണമെന്ന് പി.വി. അന്‍വര്‍ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒന്നുകൂടി ആലോചിക്കണമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി. വി എസ് ജോയിയെ നിര്‍ദേശിച്ചത് കുടിയേറ്റ കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ജോയിക്ക് സാധിക്കും.

ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത സാഹചര്യത്തില്‍ ഈ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിയാന്‍ സാധ്യതയുണ്ടെന്നും അതിനെ മറികടക്കാന്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകള്‍ പിടിക്കാന്‍ കഴിയുന്ന ആളെ വേണം സ്ഥാനാര്‍ത്ഥിയാക്കാനെന്നും പറഞ്ഞു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന ബിജെപി തീരുമാനം സിപിഐഎമ്മിനെ സഹായിക്കാനെന്നും അന്‍വര്‍ പറഞ്ഞു.

Ads by Google
Monday 26 May 2025 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google