Tuesday, March 24, 2026 Last Updated 50 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 May 2025 11.08 AM

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

uploads/news/2025/05/783070/sukanth.jpg

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി സുകാന്ത് സുരേഷിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. കേസില്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഹൈക്കോടതി സിംഗിള്‍ബഞ്ച് നിരീക്ഷിച്ചു. താന്‍ നിരപരാധിയാണ് ആത്മഹത്യാകേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്നതുമടക്കമുള്ള വാദങ്ങള്‍ ഹൈക്കോടതി തള്ളി. സുകാന്ത് ജാമ്യത്തിനായി മുന്നോട്ട്‌വെച്ച് വാദങ്ങളെല്ലാം തള്ളിയ കോടതി കേസില്‍ ഇനിയും ഒട്ടേറെ തെളിവുകള്‍ പുറത്തുവരാനുണ്ടെന്നും വിലയിരുത്തി.

സുകാന്ത് സ്‌നേഹത്തിന്റെ പേരില്‍ വലിയ ചൂഷണമാണ് നടത്തിയതെന്നും ഒരേ സമയം അനേകം സ്ത്രീകളുമായി ലൈംഗികബന്ധം അടക്കമുള്ള കാര്യങ്ങള്‍ ഇയാള്‍ ചെയ്തതായും കോടതി വിലയിരുത്തി. ആത്മഹത്യ ചെയ്യുമ്പോള്‍ ഐബി ഉദ്യോഗസ്ഥ ഗര്‍ഭിണിയായിരുന്നു എന്നും ചൂണ്ടിക്കാട്ടി. നേരത്തേ കേസില്‍ സുകാന്തിനെതിരേ പോലീസ് ആത്മഹത്യാപ്രേരണയ്‌ക്കൊപ്പം ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്.

കേസ് ആയതോടെ സുകാന്ത് ഒളിവില്‍ പോയിരുന്നു. നേരത്തേ സുകാന്തിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന് ചോദിപ്പോള്‍ ഒളിവില്‍ പോയി എന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടി. എന്നാല്‍ ഈ ആധുനിക കാലത്ത് എങ്ങിനെ ഒരാള്‍ക്ക് രണ്ടുമാസം ഒളിവില്‍ കഴിക്കാന്‍ കഴിയുമെന്ന് സിംഗിള്‍ ബഞ്ച് ചോദിച്ചിരുന്നു. നേരത്തേ സുകാന്തിനെതിരേ ഇവര്‍ ടെലിഗ്രാം, വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പറുത്തുവന്നിരുന്നു. എന്ന് ആത്മഹത്യ ചെയ്യുമെന്ന് പോലും സുകാന്ത് ഐബി ഉദ്യോഗസ്ഥയോട് ചോദിച്ചിരുന്നതായി കണ്ടെത്തി.

നീ എന്ന് ചാകുമെന്ന് സുകാന്ത് ആവര്‍ത്തിച്ച് ചോദിക്കുന്നതും ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി നല്‍കിയ മറുപടി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ്. റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തേ ബലാത്സംഗക്കുറ്റം ചുമത്തിയതിന് പിന്നാലെ സുകാന്തിനെ ഐബി ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.

Ads by Google
Monday 26 May 2025 11.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google