Tuesday, March 24, 2026 Last Updated 49 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 May 2025 10.50 AM

വയനാട്ടില്‍ കാണാതായ ഒമ്പതുവയസ്സുകാരിയെ കണ്ടെത്തി ; അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയും പിടിയില്‍

uploads/news/2025/05/783066/dileesh.jpg

വയനാട്: ആണ്‍സുഹൃത്തിന്റെ വെട്ടേറ്റ് മാതാവ് മരണപ്പെട്ടതിന് പിന്നാലെ കാണാതായ പ്രതിയെയും ഒമ്പത് വയസ്സുകാരിയേയും വയനാട് വനമേഖലയില്‍ നിന്നും കണ്ടെത്തി. ഒമ്പതുവയസ്സുകാരിയെ പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നം കണ്ടെത്താനായിട്ടില്ല. പ്രതിയെയും കുട്ടിയെയും കാട്ടിക്കുളം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെ വൈദ്യപരിശോധന നടത്തും.

ഇന്നലെ രാത്രി 8.30 യോടെയാണ് മാതാവ് പ്രവീണയെ ദിലീഷ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രവീണയുടെ മൂത്തമകളായ 14 വയസ്സുകാരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനിടയില്‍ ശബ്ദം കേട്ട് ആള്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ വീട്ടിലെ ഫ്യൂസ് ഊരി ഇളയകുട്ടിയുമായി വീടിനടുത്ത വനമേഖലയിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി മുഴുവന്‍ ഇരുവര്‍ക്കുമായി നാട്ടുകാരും പോലീസും വനംവകുപ്പും ആര്‍ആര്‍ടി വിഭാഗവും തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ പുതപ്പും മൊബൈല്‍ഫോണും കണ്ടെത്തിയതിന് പിന്നാലെ തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്നും പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ട വാകേരി സ്വദേശി പ്രവീണയുടെ ആണ്‍സുഹൃത്താണ് ദിലീഷ്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ ദിലീഷിന് ഒപ്പമായിരുന്നു താമസം. ഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റ മൂത്ത കുട്ടി മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

Ads by Google
Monday 26 May 2025 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google