Tuesday, March 24, 2026 Last Updated 46 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 May 2025 04.27 PM

ബിജെപി പ്രാദേശിക നേതാവ് കണ്ണൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ചേളന്നൂരിലെ ബിജെപി നേതാവായിരുന്നു സജി ഗോപാൽ
uploads/news/2025/05/782922/4.gif
photo - facebook

കോഴിക്കോട്: ബിജെപി പ്രാദേശിക നേതാവിനെ കണ്ണൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേളന്നൂരിലെ ബിജെപി നേതാവുമായ നവനീതത്തില്‍ ജി സജി ഗോപാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് ചേളന്നൂര്‍ പുളിബസാര്‍ സ്വദേശിയാണ്സജി ഗോപാല്‍ .പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടിയുടെയും സാവിത്രിയുടെയും മകനാണ്.

കണ്ണൂര്‍ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.ഈ മാസം 23ന് രാത്രി 8.30 നാണ് സജി ഗോപാല്‍ ബക്കളത്തെ സ്നേഹ ഇന്‍ ഹോട്ടലില്‍ മുറിയെടുത്തത്. എക്‌സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ച് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Ads by Google
Sunday 25 May 2025 04.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google