Tuesday, March 24, 2026 Last Updated 48 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 May 2025 02.21 PM

ഓപ്പറേഷന്‍ സിന്ദൂറില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം, രാജ്യം ഭീകരതയ്ക്കായി ഒന്നിച്ചു: പ്രധാനമന്ത്രി നരേന്ദ്ര മോദി

pm, modi, operation, sindoor

ന്യൂഡല്‍ഹി: രാജ്യം ഭീകരതയ്ക്കായി ഒന്നിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ തുടച്ചു നീക്കാന്‍ രാജ്യം ഒറ്റക്കെട്ടായി പ്രതിജ്ഞാബദ്ധം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഒരോ ഭാരതീയനും അഭിമാനിക്കാമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതിര്‍ത്തി കടന്നു നമ്മുടെ സൈനികര്‍ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ ആത്മവിശ്വാസത്തിനൊപ്പം ആവേശവും നല്‍കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ കേവലം സൈനിക ദൗത്യമല്ല. നമ്മുടെ ദൃഢനിശ്ചയത്തിന്റെയും ധൈര്യത്തിന്റെയും മാറുന്ന ഭാരതത്തിന്റെയും ചിത്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സായുധസേനയ്ക്ക് ആദരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തിരംഗ യാത്രയില്‍ ത്രിവര്‍ണ്ണ പതാകയേന്തി രംഗത്തെത്തി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് മാവോയിസം ഉണ്ടായിരുന്നിടത്ത് ഇന്ന് വികസനവും വിദ്യാഭ്യാസവും മുന്നേറുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ മന്‍ കി ബാത്താണിത്. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തെ ജനങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും നിരവധി കുടുംബങ്ങള്‍ ഇത് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ കതിഹാര്‍, യുപിയിലെ കുശിനഗര്‍, മറ്റ് പല നഗരങ്ങളിലും ആ കാലയളവില്‍ ജനിച്ച കുട്ടികള്‍ക്ക് 'സിന്ദൂര്‍' എന്ന് പേര് നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Sunday 25 May 2025 02.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google