Tuesday, March 24, 2026 Last Updated 52 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 May 2025 12.46 PM

അന്‍വറിന്റെ യാത്ര യുഡിഎഫിന് വേണ്ടി, നിലമ്പൂരില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടും: എം വി ഗോവിന്ദന്‍

mv, govindan, ldf, nilambur, statement

നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണിത്. എല്‍ ഡി എഫ് താഴെ തട്ടില്‍ മുതല്‍ സജ്ജമാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. അന്‍വര്‍ യു ഡി എഫിന് വേണ്ടി എല്‍ ഡി എഫിനെ ഒറ്റുകൊടുത്തു. അന്‍വറിന്റെ യാത്ര യു ഡി എഫിന് വേണ്ടിയാണെന്ന് അദേഹം വിമര്‍ശിച്ചു.

അന്‍വര്‍ യു ഡി എഫിന് വേണ്ടി നെറികെട്ട പണി എടുത്തുവെന്നും യൂദാസിന്റെ പണിയാണ് അന്‍വര്‍ ചെയ്തതെന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. എന്നാല്‍ എല്‍ ഡി എഫ് ഇതിനെയൊക്കെ അതിജീവിക്കും. വന്‍ വിജയം നേടും. സര്‍ക്കാരിന്റെ മൂന്നം ടേമിലേക്കുള്ള യാത്രക്ക് ബലം നല്‍കുന്ന വിജയം നേടും. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലല്ല സര്‍ക്കാരിന്റെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

പ്രമുഖ സ്ഥാനാര്‍ഥിയെ തന്നെ നിലമ്പൂരില്‍ മത്സരിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ഥി ഇല്ലാത്ത പ്രശ്‌നം ഒന്നും എല്‍ ഡി എഫിനില്ല. ഏഴ് ദിവസം കൊണ്ട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. യു ഡി എഫിന് മുന്നില്‍ ഒരുപാട് കീറാ മുട്ടികള്‍ ഉണ്ട്. നിലമ്പൂരില്‍ എല്ലാ വര്‍ഗീയ കക്ഷികളെയും യു ഡി എഫ് കൂട്ടുപിടിക്കും. ഹിന്ദു, മുസ്ലിം വര്‍ഗീയ കക്ഷികള്‍ക്കൊപ്പം ക്രിസ്ത്യന്‍ സമുദായത്തിലെ കാസയും ഉണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Sunday 25 May 2025 12.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google