പാലക്കാട്: മാട്ടുമന്തയിലെ പൊതുശ്മശാനത്തില്‍ ജാതിമതില്‍ വന്‍ വിവാദം സൃഷ്ടിച്ചപ്പോള്‍ നഗരസഭ എന്‍എസ്എസിന് അനുവദിച്ചതിന് സമാനമായി തങ്ങള്‍ക്കും ഷെഡ് നിര്‍മ്മിക്കാന്‍ വസ്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജാതി സംഘടനകള്‍. ശ്മശാനത്തില്‍ എന്‍എസ്എസിന് ഷെഡ് നിര്‍മ്മിക്കാന്‍ 20 സെന്റ് ഭൂമി നല്‍കിയത് പോലെ തങ്ങള്‍ക്കും ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത് ഈഴവരുടേയും ചെറുമരുടേയും വിശ്വകര്‍മ്മ വിഭാഗത്തിലുമുള്ള സംഘടനകളാണ്.
നഗരസഭാ സെക്രട്ടറിക്കാണ് ഇവര്‍ കത്ത് നല്‍കിയത്. പൊതുശ്മശാനത്തില്‍ എന്‍എസ്എസിന് നേരത്തേ കെട്ടിടം നിര്‍മ്മിക്കാന്‍ നഗരസഭാ അധികൃതര്‍ 20 സെന്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ മതില്‍ പണിതു. എന്നാല്‍ ജാതി തിരിച്ച് ഉപയോഗിക്കാനാണ് ഈ മതില്‍ പണിയുന്നതെന്നും പഴയ ജാതിസമ്പ്രദായത്തിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ നഗരസഭ വിവാദത്തില്‍ പെടുകയും മതില്‍ നിര്‍മ്മാണം നിര്‍ത്തി വെയ്പ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ മറ്റു സംഘടനകളും രംഗത്ത് വന്നത്.
കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി ആവശ്യപ്പെട്ട് മറ്റ് സംഘടനകള്‍ കൂടി രംഗത്ത് വന്നതോടെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഷെഡ്ഡ്് നിര്‍മ്മിക്കുമെന്നാണ് നഗരസഭ ഇന്നലെ അറിയിച്ചത്. എന്‍.എസ്.എസ് വലിയപാടം കരയോഗത്തിനാണ് ഷെഡ് നിര്‍മിക്കാന്‍ 20 സെന്റ് നല്‍കിയത്. 2023 സെപ്റ്റംബര്‍ 15ന സംസ്‌കാരക്രിയ ചെയ്യാന്‍ 10 സെന്റ് ചോദിച്ച കരയോഗത്തിന് രണ്ടാഴ്ചക്കുള്ളില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി ഇരട്ടിസ്ഥലം അനുവദിക്കുകയായിരുന്നു. ആറേമുക്കാല്‍ ഏക്കര്‍ സ്ഥലമാണുള്ളതെന്നും അതില്‍ 20 സെന്റ് ആണ് നല്‍കിയതെന്നുമാണ് വിവരം.