Tuesday, March 24, 2026 Last Updated 1 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 May 2025 10.48 AM

സ്‌പൈസ് ജെറ്റിന്റെ യാത്ര വൈകുന്നു ; കരിപ്പൂരില്‍ യാത്രക്കാര്‍ പ്രതിഷേധത്തില്‍

uploads/news/2025/05/782705/karipur.jpg

കരിപ്പൂര്‍: വിമാനത്താവളത്തില്‍ ദുബായിലേക്ക് യാത്രക്കാരുമായി പോകേണ്ട സ്‌പൈസ് ജറ്റിന്റെ യാത്ര വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലയുന്നു. ഇന്നലെ രാത്രി 8.00 മണിയോടെ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് ഇന്ന് രാവിലെ പോലും പോകാനായിട്ടില്ല. ഇന്നലെ രാത്രി മുതല്‍ ഭക്ഷണമോ വെള്ളമോ വിശ്രമിക്കാനുള്ള സൗകര്യമോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയില്ലെന്ന ശക്തമായ ആക്ഷേപമുണ്ട്.

വിമാനം പുറപ്പെടേണ്ടത് ഇന്നലെ രാത്രിയാിയരുന്നു. ഇതിനായി യാത്രക്കാര്‍ നേരത്തേയെത്തുകയും ചെയ്തു. എന്നാല്‍ ആദ്യം സാങ്കേതി തകരാറെന്ന് പറഞ്ഞ വിമാനക്കമ്പനി ഇപ്പോള്‍ പറയുന്നത് ജീവനക്കാരുടെ അഭാവമാണെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു. രാത്രി 11.50 ന് കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പോകേണ്ട സ്‌പൈസ് ജറ്റ് വിമാനമാണ് ആള്‍ക്കാര്‍ക്ക് ദുരിതമുണ്ടാക്കിയത്. വിമാനക്കമ്പനി ഫ്‌ളൈറ്റ് ഡിലേ ആകുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും നേരത്തേ വിമാനത്താവളത്തില്‍ എത്തിയവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. വിമാനം ഉച്ചകഴിഞ്ഞേ പുറപ്പെടാനിടയുള്ളൂ എന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള പുതിയ വിവരം.

ഇന്ന് പുലര്‍ച്ചെ ദുബായില്‍ എത്തേണ്ട വിമാനമാണ് വൈകുന്നത്. കുടുങ്ങിയവരില്‍ സ്ത്രീകളും കുട്ടികളുമടക്കമുണ്ട്. റുമുകളും ഭക്ഷണവും സജ്ജീകരിച്ചിട്ടുണ്ടെന്ന് നേരത്തേ വ്യക്തമാക്കിയ അധികൃതര്‍ യാത്രക്കാരെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് റൂമിലേക്ക് മാറ്റാന്‍ തയ്യാറായത്. എയര്‍പോര്‍ട്ടില്‍ എത്തിയ രാത്രി എട്ടു മണി മുതല്‍ ഭക്ഷണവും വെള്ളവുമില്ലാതെ ഇവര്‍ക്ക് കഴിയേണ്ടിവന്നു. രാവിയൊണ് ഭക്ഷണം നല്‍കിയത്. രാവിലെ 10 മണിക്ക് വിമാനം പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ ഇന്ന് വിളിച്ചു വരുത്തിയെങ്കിലും 10 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല.

Ads by Google
Saturday 24 May 2025 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google