Tuesday, March 24, 2026 Last Updated 59 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 May 2025 07.42 PM

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ; അംഗത്വം നൽകിയത് രാജീവ് ചന്ദ്രശേഖർ

പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
uploads/news/2025/05/782595/8.gif
photo - facebook

ഇടുക്കി : ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ അടിമാലയില്‍ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു . ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് പാര്‍ട്ടിയിലേയക്ക് സ്വീകരീച്ചത് .തൊടുപുഴയിൽ നടന്ന വികസിത കേരളം കൺവെൻഷൻ പരിപാടിയിലാണ് മറിയക്കുട്ടി ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചത്.

പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ നിയമപോരാട്ടവുമായി ഹൈക്കോടതിയെയും മറിയക്കുട്ടി സമീപിച്ചിരുന്നു.


അതേസമയം നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകിയിരുന്നു. ബിജെപിയിൽ മെമ്പർഷിപ്പ് എടുത്തതിനോട് മറിയക്കുട്ടി പ്രതികരിച്ചിട്ടില്ല.

Ads by Google
Friday 23 May 2025 07.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google