Tuesday, March 24, 2026 Last Updated 3 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 May 2025 06.24 PM

കനത്ത മഴയെ തുടർന്ന് അപകടം: തൃശൂർ കോർപറേഷൻ കെട്ടിടത്തിന്റെ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് തകർന്ന് വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡില്‍ വീണ മേല്‍ക്കൂര നീക്കാനുള്ള ശ്രമം ആരംഭിച്ചു
uploads/news/2025/05/782591/6.gif
photo - facebook

തൃശ്ശൂര്‍: കനത്ത മഴയില്‍ തൃശ്ശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞ് എംഒ റോഡിലേക്ക് വീണു. കോണ്‍ക്രീറ്റ് കട്ടകള്‍ ഉള്‍പ്പെടെയാണ് താഴേക്ക് വീണത് . മേല്‍ക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് ജനം മുന്നറിയിപ്പ് നല്‍കിയിട്ടും കോര്‍പ്പറേഷന്‍ ഇടപ്പെട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത് .

ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ട്രസ് വര്‍ക്കാണ് കനത്ത കാറ്റില്‍ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ചു നില കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന മേല്‍ക്കൂരയാണ് പറന്നു താഴെ വീണത്. മേല്‍ക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടരയോട് കൂടിയാണ് ഇരുമ്പ് മേല്‍ക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും അഴിച്ചു നീക്കാന്‍ ശ്രമിക്കുന്നതിനിടെ കനത്ത കാറ്റില്‍ മേല്‍ക്കൂര ഇളകി റോഡിലേക്ക് വീഴുകയായിരുന്നുവെന്നും ഭരണപക്ഷം വ്യക്തമാക്കി.

Ads by Google
Friday 23 May 2025 06.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google