Tuesday, March 24, 2026 Last Updated 1 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 May 2025 05.11 PM

പത്തനംതിട്ട ഡിസിസി ഓഫീസില്‍ പെരുമ്പാമ്പിന്‍കുഞ്ഞുങ്ങള്‍; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

uploads/news/2025/05/782587/5.gif
photo; representative image

പത്തനംത്തിട്ട : പത്തനംത്തിട്ട ഡിസിസി ഓഫീസില്‍ പെരുമ്പിന്‍ കുഞ്ഞുങ്ങള്‍. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃത്വയോഗത്തിനിടെയാണ് പാമ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത് .ഉടന്‍തന്നെ വിവരം ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ അറിയിച്ചു.

കോന്നി വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചതോടെ വനംവകുപ്പ് ജീവനക്കാര്‍ ഡിസിസി ഓഫീസിലെത്തി. തുടര്‍ന്ന് മൂന്ന് പെരുമ്പാമ്പിന്‍കുഞ്ഞുങ്ങളെ പ്രദേശത്തുനിന്ന് പിടികൂടി.

മുട്ട വിരിഞ്ഞിറങ്ങിയ പെരുമ്പാമ്പിന്‍കുഞ്ഞുങ്ങള്‍ക്ക് രണ്ടാഴ്ച മാത്രമാണ് പ്രായമെന്ന് വനംവകുപ്പ് പ്രതികരിച്ചു. പെരുമ്പാമ്പിന്‍കുഞ്ഞുങ്ങളെ പിന്നീട് കുമ്മണ്ണൂര്‍ വനമേഖലയില്‍ തുറന്നുവിട്ടു.

Ads by Google
Friday 23 May 2025 05.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google