Tuesday, March 24, 2026 Last Updated 46 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 May 2025 11.04 AM

വേടനെതിരേ എന്‍ഐഎയ്ക്ക് പരാതി ; പ്രധാനമന്ത്രിയെ കപടദേശീയവാദിയെന്ന് വിളിച്ചെന്ന് ആക്ഷേപം

uploads/news/2025/05/782545/vedan.jpg

പാലക്കാട്: പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ച് റാപ്പര്‍ വേടനെതിരേ എന്‍ഐഎയ്ക്ക് പരാതി. നരേന്ദ്രമോദിയെ കപടദേശീയവാദിയെന്ന് ആക്ഷേപിച്ചെന്നാണ് പരാതി. വേടനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യത്തില്‍ പറയുന്നു. പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എന്‍ഐഎയെ സമീപിച്ചത്.

കഴിഞ്ഞദിവസം ഹിന്ദുഐക്യവേദി നേതാവ് കെ.പി. ശശികലയുടെ ആക്ഷേപത്തിന് വേടന്‍ ഇന്നലെ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി കൗണ്‍സിലര്‍ മിനികൃഷ്ണകുമാര്‍ എന്‍ഐഎയ്ക്ക് പരാതി നല്‍കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.

വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പില്‍ 'ആടികളിക്കട കുഞ്ഞുരാമ' എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും പട്ടികജാതി, വര്‍ഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോയെന്നും ശശികല പരിപാടിക്കിടെ ചോദിച്ചിരുന്നു.

ഇതിന് താന്‍ റാപ്പ് പാടുമെന്നും പറ്റുമായിരുന്നെങ്കില്‍ ഗസലും സ്വരം നല്ലതായിരുന്നെങ്കില്‍ ക്ലാസ്സിക്കലും പാടിയേനേമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തിനൊപ്പം നിന്ന് ജനങ്ങളോട് സംവദിക്കുന്ന ആളാണ് താന്‍.

തന്നെ വിഘടനവാദിയും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരനാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് സംഘ്പരിവാറിനെന്നും വേടന്‍ പറഞ്ഞു.

Ads by Google
Friday 23 May 2025 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google