Tuesday, March 24, 2026 Last Updated 57 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 May 2025 01.43 PM

അനധികൃതമായി 22 പേരെ മക്കയിലേക്ക് കടത്താൻ ശ്രമം: ഇന്ത്യക്കാരൻ അറസ്റ്റില്‍

saudi

മക്ക : ഹജ് പെർമിറ്റില്ലാതെ 22 പേരെ മക്കയിലേക്കു കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ സുരക്ഷാ സംഘം അറസ്റ്റ്ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സന്ദർശക വീസയിലുള്ളവരെ മക്കയിലേക്കു കടക്കാൻ ഗതാഗത സൗകര്യം ഒരുക്കുന്നവർക്ക് ഒരു ലക്ഷം സൗദി റിയാൽ പിഴ ചുമത്തുമെന്നും 10 വർഷത്തേക്കു പ്രവേശനവിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹജ്ജിന് മുന്നോടിയായി മക്കയിലുള്ള സന്ദർശക വീസക്കാർ ഏപ്രിൽ 29നു മുൻപ് രാജ്യം വിടണമെന്നും ഉത്തരവിട്ടിരുന്നു. നിയമം ലംഘിച്ച് സന്ദർശക വീസക്കാർക്ക് അഭയം നൽകുന്നവർക്കും ഇതേ ശിക്ഷ നേരിടേണ്ടിവരും. ഇന്ത്യക്കാരന്റെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.

Ads by Google
Thursday 22 May 2025 01.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google