Tuesday, March 24, 2026 Last Updated 1 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 May 2025 08.10 AM

കുട്ടി പീഡനത്തിന് ഇരയായിരുന്നെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ; പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു

uploads/news/2025/05/782338/police1.jpg

കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസ്സുകാരി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മാതാവ് പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നത് തുടരുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ഇതുവരെ കൃത്യത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ല.

പോസ്റ്റുമാര്‍ട്ടത്തില്‍ പീഡനം നടന്നതായി വ്യക്തമായതോടെ കുട്ടിയുടെ കൊലപാതകത്തില്‍ ചെങ്ങമനാട് പൊലീസ് പോക്‌സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത ബന്ധുവിന്റെ സ്‌റ്റേഷന്‍ പരിധി ചെങ്ങമനാട് ആയതിനാല്‍ അവിടുത്തെ പോലീസിന് പോക്‌സോകേസ് കൈമാറിയിട്ടുണ്ട്.

പീഡനത്തിനിരയായെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കേസ് അന്വേഷണത്തിനായി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവാണ് ഇയാളെന്നാണ് വിവരം.

മെയ് 19 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു നാലു വയസ്സുകാരിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. തെരച്ചിലിനിടയില്‍ പോലീസ് എടുത്ത വിവിധ തെളിവുകളില്‍ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങള്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്നും താഴേയ്ക്ക് ഇട്ടതായി അമ്മ മൊഴി നല്‍കിയത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും പുഴയില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ മൃതദേഹം കിട്ടുകയായിരുന്നു.

Ads by Google
Thursday 22 May 2025 08.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google