കോഴിക്കോട് : ഫറോക്കില്‍ വീട്ടമ്മ ഓടിച്ച കാര്‍ കിണറ്റില്‍ വീണു . ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ഡ്രൈവിങ് പഠിച്ച സനേഹലത കാര്‍ സ്ഥിരമായി റിവേഴ്‌സ് ഗിയര്‍ എടുത്തു പഠിക്കാറുണ്ട് . കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. കാര്‍ വീണെങ്കിലും സ്‌നേഹലതയ്ക്കു കാര്യമായ പരുക്കുകളില്ല . സനേഹലതയെ പുറത്തെത്തിച്ച ശേഷം കാര്‍ മിനി ക്രെയിന്‍ എത്തിച്ച് ആറരയോടെ കിണറ്റില്‍ നിന്നെടുത്തു .