Tuesday, March 24, 2026 Last Updated 2 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 02.10 PM

നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയയ്ക്കും രാഹുലിനും എതിരേ തെളിവുണ്ടെന്ന് ഇ.ഡി.

uploads/news/2025/05/782239/rahul-and-sonia.gif

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മറ്റുള്ളവര്‍ക്കുമെതിരെ ലുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ കേസ് എടുത്തിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ബുധനാഴ്ച ഡല്‍ഹി കോടതിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെയ്ക്ക് മുമ്പാകെ വിഷയത്തില്‍ അന്വേഷണം നടത്തണമോ എന്നതു സംബന്ധിച്ച ആദ്യ വാദത്തിനിടെയാണ് ഇഡി ഇക്കാര്യം സമര്‍പ്പിച്ചത്.

അതേസമയം ഇഡിയുടെ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ ഇഡി കേസ് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാന്‍ ജഡ്ജി ഇഡിയോട് നിര്‍ദ്ദേശിച്ചു.

വിഷയത്തില്‍ വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 2014 ജൂണ്‍ 26 ന് സ്വാമി സമര്‍പ്പിച്ച ഒരു സ്വകാര്യ പരാതി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചതിനെ തുടര്‍ന്ന് അടുത്തിടെ കുറ്റപത്രം സമര്‍പ്പിച്ച ഇഡി 2021 ല്‍ അന്വേഷണം ആരംഭിച്ചു.

Ads by Google
Wednesday 21 May 2025 02.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google