പാലക്കാട്: ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ഇട്ട ഭീമമായ വാട്ടര്‍ബില്‍ വിവാദമായതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി പിന്‍വലിച്ചു. ഒറ്റപ്പാലത്തെ മാന്നാനല്ലൂരില്‍ ഉപഭോക്താക്കളായ കുടുംബങ്ങള്‍ക്ക് 10,000 രൂപ മുതല്‍ 80,000 രൂപ വരെ പലര്‍ക്കും ബില്‍ വന്നു.
കഴിഞ്ഞ ജനുവരി മുതലാണ് ഈ കുടിവെള്ളപദ്ധതി തുടങ്ങിയത്. മാര്‍ച്ചില്‍ ആദ്യ ബില്‍ വന്നപ്പോള്‍ 74 രൂപയായിരുന്നു. എന്നാല്‍ വീണ്ടും ബില്‍ വന്നപ്പോഴായിരുന്നു പലര്‍ക്കും പതിനായരങ്ങളും ഒരു ലക്ഷവുമൊക്കെ വന്നത്. ഇക്കാര്യം പിന്നീട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കി മാറ്റുകയും വലിയ രീതിയിലുള്ള പ്രതികരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയരീതിയിലുള്ള പ്രതികരണത്തിന് കാരണമായി മാറിയിരുന്നു.
ഇക്കാര്യം ചോദിച്ചപ്പോള്‍ പഠിച്ചു പറയാമെന്നായിരുന്നു വാട്ടര്‍ അതോറിറ്റി വ്യക്തമാക്കിയത്്. പിന്നീട് വിവാദമായി മാറിയതോടെ ബിലല്‍ തുക അടയ്‌ക്കേണ്ടെന്ന് ഷൊര്‍ണൂരിലെ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരാണ് നിര്‍ദേശം നല്‍കിയത്.