Tuesday, March 24, 2026 Last Updated 2 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 08.15 AM

അതിതീവ്ര മഴയില്‍ വടക്കന്‍, മദ്ധ്യ ഭാഗങ്ങളില്‍ വ്യാപക നാശം; കേരളതീരത്ത് കള്ളക്കടന്‍ സാധ്യത

uploads/news/2025/05/782153/beach.gif

തിരുവനന്തപുരം: ഇന്ന് കേരളതീരത്ത് കള്ളക്കടന്‍ സാധ്യത ഉള്ളതിനാല്‍ കടല്‍ത്തീരങ്ങളുമായി ബന്ധപ്പെട്ട് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെ രാത്രി 8.30 വരെ ശക്തമായ കടലാക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ത്തീരത്ത് വിനോദസഞ്ചാരം ഒഴിവാക്കാനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.

കാലാവസ്ഥയില്‍ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നതിനാല്‍ കള്ളക്കടല്‍ പ്രതിഭാസം മുന്നില്‍കണ്ട് വള്ളങ്ങളും യാനങ്ങളുമെല്ലാം ഇറക്കുന്നതും തീരത്തേക്ക് അടുപ്പിക്കുന്നതും അപകടസാഹചര്യം ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ചെറിയ ബോട്ടുകളും വള്ളങ്ങളും കടലില്‍ ഇറക്കരുതെന്നും തീരത്തേക്ക് വള്ളങ്ങള്‍ അടുപ്പിക്കുന്നതും യാനങ്ങള്‍ അടുപ്പിക്കുന്നതും അപകടത്തിന് കാരണമാകാമെന്നാണ് മുന്നറിയിപ്പ്.

ദുരന്തനിവാരണ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ് പാലിക്കണമെന്നും പറഞ്ഞു. നാളെ രാത്രി 10 മണി വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ആലപ്പുഴയും ഇടുക്കിയും ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട മഴയും സംസ്ഥാനാത്തിന്റെ വിവിധഭാഗങ്ങളില്‍ പെയ്‌തേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കേരളത്തില്‍ ചൊവ്വാഴ്ച അനുഭവപ്പെട്ട അതിതീവ്ര മഴയില്‍ വടക്കന്‍, മദ്ധ്യകേരളത്തിലും വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. . ശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്ത് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ പാതയില്‍ മലപ്പറമ്പ് ജങ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പേട്ടതോടെ സര്‍വീസ് റോഡ് അടച്ചു. നാദാപുരം വളയത്ത് ശക്തമായ മഴയില്‍ വളയം അച്ചം വീട്ടില്‍ മിനി സ്റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്നു. കണ്ണൂരില്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ അതിശക്തമായ മഴയാണ്. പിലാത്തറയില്‍ ദേശീയപാത സര്‍വീസ് റോഡില്‍ വെളളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ദേശീയപാത നിര്‍മാണം നടക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്തും വെളളക്കെട്ടുണ്ട്. കനത്ത മഴയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുവീണു. പാലക്കാട് അട്ടപ്പാടി പുതുരില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോക്ക് മുകളില്‍ മരം വീണു. ചുരത്തില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞു. ചുരത്തിലെ എട്ടാം വളവിനും, ഒന്‍പതാം വളവിനുമിടയിലാണ് മണ്ണിടിഞ്ഞത്. മണ്ണാര്‍ക്കാട് ചിന്നതടാകം റോഡിന്റെ ഒരു വശം ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കാസര്‍കോഡ് നീലേശ്വരം മുതല്‍ പള്ളിക്കര വരെ ദേശീയ പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു പെരിയയില്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് അടുത്ത് കണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ബസ് താഴ്ന്നു. എറണാകുളം കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു.

ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന വയനാട്ടില്‍ പുലര്‍ച്ചെ മുതല്‍ ഇടവിട്ട് മഴപെയ്തു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിംഗ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചു.

Ads by Google
Wednesday 21 May 2025 08.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google