Tuesday, March 24, 2026 Last Updated 2 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 03.55 PM

നിയമ ബിരുദം നേടിയാല്‍ ഉടന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ അപേക്ഷിക്കാനാകില്ല, മൂന്നു വര്‍ഷം പ്രാക്ടീസ് നിര്‍ബന്ധം: സുപ്രീംകോടതി

supreme court

ന്യൂഡല്‍ഹി: നിയമ ബിരുദം നേടിയവര്‍ക്ക് ഉടന്‍ തന്നെ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യല്‍ സര്‍വീസിലെ എന്‍ട്രി ലെവല്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ നിയമ പ്രാക്ടീസ് നിര്‍ബന്ധമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ്, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. സിവില്‍ ജഡ്ജിമാരുടെ (ജൂനിയര്‍ ഡിവിഷന്‍) പരീക്ഷ എഴുതാന്‍ മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് ആവശ്യമുണ്ട്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യല്‍ റിക്രൂട്ട്മെന്റിന് ഇത് ബാധകമല്ല. ഈ വ്യവസ്ഥ ഭാവിയിലെ നിയമനങ്ങള്‍ക്ക് മാത്രമേ ബാധകമാകൂവെന്നും കോടതി വ്യക്തമാക്കി.

Ads by Google
Tuesday 20 May 2025 03.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google