Tuesday, March 24, 2026 Last Updated 57 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 03.15 PM

കാലവര്‍ഷം തൊട്ടരികില്‍, നാലോ അഞ്ചോ ദിവസത്തിനകം കേരളത്തിലെത്തും

in

ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) നാലോ അഞ്ചോ ദിവസത്തിനകം കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി). പതിവു വിട്ട് ഇക്കുറി നേരത്തെ കാലവര്‍ഷം എത്തുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

മെയ് 27ന് കാലവര്‍ഷം എത്തും എന്നായിരുന്നു നേരത്തെയുള്ള വിവലയിരുത്തല്‍. എന്നാല്‍ അതിനു മുന്‍പു തന്നെ മഴയെത്തുമെന്ന് ഐഎംഡി ചൊവ്വാഴ്ച അറിയിച്ചു. 2009നു ശേഷം മഴ ഇത്ര നേരത്തെ എത്തുന്നത് ആദ്യമാണ്. മെയ് 23നാണ് ആ വര്‍ഷം മഴയെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നിനാണ് മണ്‍സൂണ്‍ monsoon കേരളത്തില്‍ എത്തുന്നത്. ജൂലൈ എട്ടോടെ രാജ്യത്തെല്ലായിടത്തേക്കും മഴ വ്യാപിക്കും. സെപ്റ്റംബര്‍ പതിനേഴോടെ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍നിന്നു പിന്‍വാങ്ങിത്തുടങ്ങുന്ന മണ്‍സൂണ്‍ ഒക്ടോബര്‍ 15 ഓടെ പൂര്‍ണമായും പിന്‍വാങ്ങുന്നതാണ് പതിവ്.

കഴിഞ്ഞ വര്‍ഷം മെയ് 30നാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തിയത്. 2023ല്‍ ജൂണ്‍ എട്ടിനും 2022ല്‍ മെയ് 29നും 2021ല്‍ ജൂണ്‍ മൂന്നിനും 2020ല്‍ ജൂണ്‍ ഒന്നിനും കാലവര്‍ഷം എത്തി. 2019ല്‍ ഏറെ വൈകി ജൂണ്‍ എട്ടിനാണ് കേരളത്തില്‍ മഴയെത്തിയത്.

Ads by Google
Tuesday 20 May 2025 03.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google