Tuesday, March 24, 2026 Last Updated 55 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 01.21 PM

റോഡ് തകര്‍ന്നത് വയല്‍ വികസിച്ചതെന്ന് വിശദീകരണം ; അശാസ്ത്രീയ നിര്‍മ്മാണമെന്ന് യുഡിഎഫ് നേതാക്കള്‍

uploads/news/2025/05/782043/road.jpg

മലപ്പുറം: മഴയെ തുടര്‍ന്ന് വയല്‍ ഭൂമി വികസിച്ചാണ് കൂരിയാട് ദേശീയപാത 66 ല്‍ അപകടത്തിന് കാരണമായതെന്ന് ദേശീയപാത അതോറിറ്റി വിശദീകരണം. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സ്വതന്ത്ര വിദഗ്ധ സംഘത്തെ എന്‍എച്ച്എഐ നിയോഗിച്ചിട്ടുണ്ട്. അതേസമയം പ്രദേശം സന്ദര്‍ശിച്ച യുഡിഎഫ് നേതാക്കള്‍ അശാസ്ത്രീയ നിര്‍മ്മാണമാണ് കാരണമെന്ന് ആരോപിച്ചു.

കൂരിയാട് മേഖലയില്‍ ദേശീയപാത ഇടിഞ്ഞ സ്ഥലത്ത് യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. അടൂര്‍പ്രകാശ്, എ.പി. അനില്‍കുമാര്‍, കുഞ്ഞാലിക്കുട്ടി എന്നിവരാണ് സന്ദര്‍ശിച്ചത്. നാട്ടുകാരോട് ഇവര്‍ വിവരം തേടുകയും ചെയ്തിട്ടുണ്ട്. ഇവിടെ പാലം വേണമെന്ന് നേരത്തേ യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നതാണ്. സ്ഥലം സന്ദര്‍ശിക്കുന്ന ആര്‍ക്കും ഭീതിജനകമായ സാഹചര്യം ബോദ്ധ്യപ്പെടും. ഇവിടെ ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകരുത്. ഭാഗ്യം കൊണ്ടാണ് കഴിഞ്ഞദിവസം ജീവന്‍ നഷ്ടപ്പെടാതിരുന്നതെന്നും പറഞ്ഞു.

മഴകാരണമാണ് തകര്‍ന്നതെന്നാണ് ദേശീയപാത വികസന അതോറിറ്റി പറയുന്നത്. എന്നാല്‍ പണി പൂര്‍ത്തിയായി കഴിഞ്ഞാലും മഴ പെയ്യില്ലേയെന്ന് അടൂര്‍പ്രകാശ് ചോദിച്ചു. മഴയെ പ്രതിരോധിക്കുന്ന ശാസ്ത്രീയമായ രീതിയിലുള്ള നിര്‍മ്മാണമാണ് ഇവിടെ നടക്കേണ്ടത്. അശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നത് നിരുത്തരാവാദപരമായ പെരുമാറ്റമാണെന്നും പറഞ്ഞു.

വിദഗ്ദ്ധസമിതി നാളെ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന ജില്ലാകളക്ടര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. മലപ്പുറം ജില്ലാ കളക്ടര്‍ സിവില്‍ സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എന്‍എച്ച്എഐ അപകടത്തെ കുറിച്ച് വിശദീകരണം നല്‍കിത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കും.

അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ആരായും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്‍എച്ച്എഐ സംഘം നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Ads by Google
Tuesday 20 May 2025 01.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google