Tuesday, March 24, 2026 Last Updated 1 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 12.45 PM

സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചെന്ന് പോലീസിന് വ്യാജസന്ദേശം ; സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കയ്യോടെപൊക്കി പോലീസ്

uploads/news/2025/05/782036/anil.jpg

പത്തനംതിട്ട: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചെന്ന് പോലീസിന് വ്യാജസന്ദേശം നല്‍കിയ യുവാവിനെ ഉടനടി പിടികൂടി. സീതത്തോട് ആനചന്ത കോട്ടക്കുഴി വെട്ടുവേലില്‍ വീട്ടില്‍ സിനു തോമസാ(32)ണു പിടിയിലായത്. 18നു വൈകിട്ട് 6.15 നാണ് ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നു ജില്ലാ പോലീസിന്റെ ഇ.ആര്‍.എസ്.എസ്. കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചത്.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഉടന്‍ തന്നെ ഡിവൈ.എസ്.പി: എസ്.അഷാദിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സന്ദേശം നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

വിളിച്ചയാളുടെ ഫോണ്‍ ലൊക്കേഷന്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്താണെന്ന് കണ്ടെത്തി. തെരച്ചില്‍ നടത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനക്കായി പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഇയാള്‍ മദ്യപിച്ചു സ്ഥിരമായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നെന്നു പോലീസ് കണ്ടെത്തി.

ഒരു മാസം മുന്‍പായിരുന്നു ഇയാളുടെ രണ്ടാം വിവാഹം. മദ്യപിച്ച് ലക്കുകെട്ടാണ് ഇയാള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചതെന്നു പോലീസ് പറഞ്ഞു. പത്തനംതിട്ട എസ്.എച്ച്.ഒയുടെ ചുമതല വഹിക്കുന്ന മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. വിജയന്‍, എസ്.ഐ: ഷിജു പി. സാം, സി.പി.ഒമാരായ അഫ്‌സല്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തിയത്.

Ads by Google
Tuesday 20 May 2025 12.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google