Tuesday, March 24, 2026 Last Updated 1 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 12.13 PM

കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലെ അഗ്നിബാധ : ദുരൂഹത അന്വേഷിച്ച് പോലീസ് ; ഉടമയും മുന്‍ പാര്‍ട്ണറും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു

uploads/news/2025/05/782031/fire-calicut.jpg

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലുണ്ടായ അഗ്നിബാധയില്‍ ദുരൂഹത അന്വേഷിച്ച് പോലീസ്.
വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ ഉടമ മുകുന്ദനും മുന്‍ പാര്‍ട്ണര്‍ പ്രകാശനും തമ്മില്‍ ഒന്നരമാസം മുമ്പ് സംഘര്‍ഷമുണ്ടായിരുന്നു.

മുകുന്ദനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രകാശന്‍ റിമാന്‍ഡിലായിരുന്നു. തീപിടിത്തത്തില്‍ 15 കോടിയുടെ നഷ്ടമെന്നു പോലീസ്. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിന് എട്ടു കോടിയുടെയും പി.ആര്‍.സി. മെഡിക്കല്‍സിന് ഒന്നേമുക്കാല്‍ കോടിയുടെയും നഷ്ടമുണ്ട്. ഇതടക്കം 15 കോടിയുടെ നഷ്ടമെന്നാണ് പോലീസ് എഫ്.ഐ.ആറിലെ കണക്ക്. എന്നാല്‍, ഔദ്യോഗികമായി കണക്ക് പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ 18-ന് വൈകിട്ട് അഞ്ചോടെ കാലിക്കറ്റ് ടെക്‌സറ്റൈല്‍സിലുണ്ടായ അഗ്നിബാധ ഇന്നലെ രാവിലെ ആറോടെയായാണ് പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞതെന്ന് മീഞ്ചന്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് അറിയിച്ചു. മൊത്തവ്യാപാരസ്ഥാപനം കത്തിയമര്‍ന്നതോടെ കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികനിഗമനം. പോലീസ്, ഫോറന്‍സിക്, അഗ്നിരക്ഷാവിഭാഗങ്ങള്‍ക്കു പുറമേ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയും ഇന്നലെ നടന്നു. 15 വര്‍ഷത്തിനിടെ കോഴിക്കോട് നഗരത്തില്‍ 15 ഇടത്ത് ചെറുതും വലുതുമായ അഗ്‌നിബാധകള്‍ ഉണ്ടായിട്ടുണ്ട്.

Ads by Google
Tuesday 20 May 2025 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google