Tuesday, March 24, 2026 Last Updated 58 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 11.20 AM

വന്‍ സാമ്പത്തിക പ്രതിസന്ധി, കോടികള്‍ മുടക്കി വാര്‍ഷികാഘോഷം ; കരിദിനം ആചരിച്ച് യുഡിഎഫ്

uploads/news/2025/05/782023/VD-satheeshan-candle.gif

പാലക്കാട്: സംസ്ഥാനസര്‍ക്കാര്‍ രണ്ടാം ടേമിലെ ഭരണത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കരിദിനം ആഘോഷിച്ച് പ്രതിപക്ഷം. നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അണിനിരത്തി കോണ്‍ഗ്രസ് പാലക്കാട് കരിങ്കൊടി പ്രതിഷേധം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്ഥലം എംപി. ശ്രീകണ്ഠനും പാലക്കാട് എംഎല്‍എ രാഹുല്‍മാങ്കുട്ടത്തിലിന്റെയും നേതൃത്വത്തിലാണ് പ്രതിപക്ഷം.

പാലക്കാട് അഞ്ചുവിളക്കിന് സമീപത്ത് നിന്നുമായിരുന്നു പ്രതിഷേധ ജാഥ തുടങ്ങിയത്. നേരത്തേ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം പ്രതിപക്ഷ നേതാവ് ഉയര്‍ത്തി. മണ്ഡലം അടിസ്ഥാനത്തില്‍ കരിദിനം ആഘോഷിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. അതിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ സിയാലില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ കേക്ക് മുറിച്ചു.

സമസ്ത മേഖലകളിലും പരാജയപ്പെട്ടിട്ടും കോടികള്‍ ചെലവിട്ട് വാര്‍ഷികാഘോഷം നടത്താനുള്ള സര്‍ക്കാരിന്റെ തൊലിക്കട്ടി തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. ധനപ്രതിസന്ധി എല്ലാ മേഖലയിലും രൂക്ഷമായെന്നും സര്‍ക്കാര്‍ അഴിമതി നിഴലിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 1977ലേതിനു സമാനമായ ഭൂരിപക്ഷത്തോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നും സതീശന്‍ അവകാശപ്പെടുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് കേക്ക് മുറിച്ചത്. മന്ത്രിമാര്‍ക്ക് കേക്കിന്റെ മധുരം പങ്കുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെബി ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്ക് ശേഷം ഇവിടെ തന്നെ മന്ത്രിസഭാ യോഗവും ചേര്‍ന്നു.

വിപുലമായ ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 21ന് തുടങ്ങിയ ജില്ലാതല വാര്‍ഷികാഘോഷം മെയ് 30 വരെ വിപുലമായ പരിപാടികളോടെ നടക്കും. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവും വികസന നേട്ടമായി ഉയര്‍ത്തുന്ന സര്‍ക്കാര്‍ വീണ്ടുമൊരു ഭരണ തുടര്‍ച്ചക്കുള്ള ശ്രമത്തിലാണ്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തുവരുന്ന സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെന്‍ഷന്‍ തുക കൂട്ടാനും ഒരുങ്ങുകയാണ്.

Ads by Google
Tuesday 20 May 2025 11.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google