Tuesday, March 24, 2026 Last Updated 0 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 10.12 AM

കേരളത്തിലേക്ക് കടത്തിയ 70 ലക്ഷം രൂപയും 200 ഗ്രാം സ്വര്‍ണ്ണവും പിടികൂടി ; കോയമ്പത്തൂര്‍ സ്വദേശികള്‍ പിടിയില്‍

uploads/news/2025/05/782017/police1.jpg

പാലക്കാട്: കേരളത്തിലേക്ക് കടത്താന്‍ കൊണ്ടുവന്ന 70 ലക്ഷം രൂപയും 200 ഗ്രാം സ്വര്‍ണ്ണവുമായി കോയമ്പത്തൂര്‍ സ്വദേശികളായ മൂന്ന് പേരെ പോലീസ് പിടികൂടി. പണവും സ്വര്‍ണ്ണവും കടത്തുന്നതായി പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസും ചേര്‍ന്ന് ഇവര്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്ത് പരിശോധന നടത്തിയപ്പോഴാണ് സാധനങ്ങള്‍ കണ്ടെത്തിയത്.

മണികണ്ഠന്‍, സന്ദീപ്, സാഗര്‍ എന്നിങ്ങനെ മൂന്ന് പേരെയാണ് സാധനങ്ങളുമായി കസ്റ്റഡിയില്‍ എടുത്തത്. കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി ഇവരെ സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. എവിടേയ്ക്കാണ് പണവും സ്വര്‍ണ്ണവും കടത്തിയതെന്നോ ഉദ്ദേശം എന്തായിരുന്നു എന്നോ ഇവര്‍ വയക്തമാക്കിയിട്ടില്ല. നേരത്തേ ചിറ്റൂര്‍ ഡിവൈഎസ്പിയ്ക്കായിരുന്നു പണവും സ്വര്‍ണ്ണവുമായി വരുന്നെന്ന രഹസ്യവിവരം കിട്ടിയത്. അത് അദ്ദേഹം അപ്പോള്‍ തന്നെ ജില്ല ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറുകയും തുടര്‍ന്ന് വാഹനം പിടിച്ചെടുക്കുകയുമായിരുന്നു.

പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വസ്ത്രത്തിനുള്ളിലാക്കിയിരുന്നു കടത്താന്‍ ശ്രമം നടത്തിയത്. ചെക്ക്‌പോസ്റ്റിന് സമീപത്ത് വെച്ച് വാഹനം ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടുകയും പരിശോധന നടത്തുകയായിരുന്നു എന്നാണ് വിവരം. വസ്ത്രത്തിനകത്തായിരുന്നു പണവും സ്വര്‍ണ്ണവും.

Ads by Google
Tuesday 20 May 2025 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google