Tuesday, March 24, 2026 Last Updated 14 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Monday 19 May 2025 03.26 PM

വിനോദയാത്രയ്ക്കിടെ മലയാളി വിദ്യാര്‍ത്ഥിക്ക് മൈസൂരില്‍ ദാരുണാന്ത്യം

പുഴയിൽ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്.
uploads/news/2025/05/781862/1.gif
photo - facebook

ബെം​ഗളൂരു: മൈസൂരുവിൽ മലയാളിയായ 14കാരൻ മുങ്ങിമരിച്ചു. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി (14) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിൽ ആണ് അപകടം ഉണ്ടായത്.

വിനോദയാത്രക്ക് എത്തിയപ്പോൾ ആണ് അപകടം. കാൽ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിൽ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Ads by Google
Monday 19 May 2025 03.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google