Tuesday, March 24, 2026 Last Updated 18 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 19 May 2025 01.55 PM

ചിലപ്പോള്‍ ചിലയാളുകള്‍ മുതലക്കണ്ണീര്‍ ഒഴുക്കും ; മദ്ധ്യപ്രദേശ് മന്ത്രിയെ വിമര്‍ശിച്ച് സുപ്രീംകോടതി

uploads/news/2025/05/781842/supreme-court-of-india.gif

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരത്തിന്റെ പശ്ചാത്തലത്തില്‍ സായുധ സേനയിലെ ഒരു വനിതാ ഉദ്യോഗസ്ഥയെ അപമാനിക്കുന്നതും വര്‍ഗീയ പരാമര്‍ശം നടത്തില്‍ വിവാദത്തില്‍ തലയിട്ട മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ മാപ്പ് സുപ്രീം കോടതി തള്ളി. മുതലക്കണ്ണീര്‍ എന്ന് വിളിച്ചായിരുന്നു വിജയ് ഷായുടെ മാപ്പപേക്ഷ കോടതി തള്ളിയത്. 'വല്ലാത്ത അഭിപ്രായങ്ങള്‍' എന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് സൂര്യകാന്ത് ഷായുടെ ക്ഷമാപണത്തെ ആക്ഷേപിക്കുകയും ഒരാള്‍ വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും സംസാരിക്കണമെന്ന് പറയുകയും ചെയ്തു.

'എവിടെയാണ് ആ ക്ഷമാപണം? എന്താണ് ആ ക്ഷമാപണം? എന്തൊരു ക്ഷമാപണമാണ് നിങ്ങള്‍ ടെന്‍ഡര്‍ ചെയ്തത്? ക്ഷമാപണത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ? എന്നിങ്ങനെ പലതരം വിമര്‍ശനം ഉന്നയിച്ച ജസ്റ്റീസ് സൂര്യകാന്ത് ചില സമയങ്ങളില്‍ ആളുകള്‍ അനുസരണയുള്ള ഭാഷ ഉപയോഗിക്കും, ചിലപ്പോള്‍ അവര്‍ മുതലക്കണ്ണീര്‍ പൊഴിക്കുമെന്ന് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനും അവരുടെ ഭീകരര്‍ക്കും നല്‍കിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയായിരുന്നു ജെയ്ഷായുടെ ആക്ഷേപം.

വിജയ് ഷാ പങ്കുവെച്ച മാപ്പപേക്ഷ കോടതി എടുത്തില്ല. ഇക്കാര്യം അന്വേഷിക്കാന്‍ ഐപിഎസ് റാങ്ക് വരുന്ന മൂന്നംഗ എസ്‌ഐടി യെ നിയോഗിക്കുകയും ചെയ്യും. നാളെ തന്നെ മദ്ധ്യപ്രദേശ് ഡിജിപി സമിതിയെ രൂപീകരിച്ച് വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി മദ്ധ്യപ്രദേശിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു. വിജയ് ഷായുടെ പരാമര്‍ശത്തിന്റെ വീഡിയോ കോടതി പരിശോധിക്കും. പാക് ഭീകരര്‍ക്ക് ഇന്ത്യ ഉചിതമായ മറുപടി നല്‍കി. ഇന്ത്യന്‍ സ്ത്രീയുടെ സിന്ദൂരം മായ്ച്ചവരെ അവരുടെ സഹോദരിയെക്കൊണ്ട് ഇന്ത്യ തിരിച്ചടിച്ചെന്നായിുന്നു പറഞ്ഞത്.

Ads by Google
Monday 19 May 2025 01.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google