Tuesday, March 24, 2026 Last Updated 18 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 19 May 2025 12.54 PM

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ് ; വിവാദ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം

uploads/news/2025/05/781829/bailindas.jpg

തിരുവനന്തപുരം: യുവഅഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയ്‌ലിന്‍ദാസിന് ജാമ്യം. തിരുവനന്തപുരം സെക്കന്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യം അനുവദിച്ചത്. നിലവില്‍ ജില്ലാജയിലില്‍ റിമാന്റില്‍ കഴിയുന്ന ബെയ്‌ലിന്‍ദാസ് റിമാന്റിലായി നാലാം ദിവസം തന്നെ ജാമ്യം കിട്ടുകയായിരുന്നു. ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷകിട്ടാവുന്ന കുറ്റമാണ് ബെയ്‌ലിന്‍ദാസിനെതിരേ ചുമത്തിയിരുന്നത്.

അഭിഭാഷക തന്നെയും ആക്രമിച്ചെന്നും പ്രതിരോധം എന്ന നിലയിലാണ് ആക്രമിച്ചതെന്നും ബെയ്‌ലിന്‍ദാസ് വാദിച്ചു. പരാതിക്കാരിയായ ശ്യാമിലിയാണ് പ്രകോപനമുണ്ടാക്കിയതെന്ന വാദം ഇന്നലെയും പ്രതിഭാഗം ആവര്‍ത്തിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം നല്‍കരുതെന്ന് വാദിച്ചു. പ്രതി തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെയും ഇരയെയും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യം കിട്ടിയെങ്കിലും ബെയ്‌ലിന്‍ദാസിന് ഉടന്‍ പ്രാക്ടീസ് തുടങ്ങാനാകില്ല. ബെയ്‌ലിന്‍ദാസിനെതിരേ ബാര്‍ കൗണ്‍സിലിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. ശ്യാമിലി ഉന്നയിച്ച ആരോപണങ്ങള്‍ ബാര്‍ കൗണ്‍സില്‍ തള്ളിയാല്‍ മാത്രമായിരിക്കും ബെയ്‌ലിന്‍ദാസിന് പ്രാക്ടീസ് തുടരാനാകുക. ബെയ്‌ലിന്‍ ദാസിനെതിരേ അച്ചടക്ക നടപടിക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍വച്ച് ശ്യാമിലിക്ക് ക്രൂരമര്‍ദനമേറ്റത്. അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വനിതാ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Ads by Google
Monday 19 May 2025 12.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google