Tuesday, March 24, 2026 Last Updated 18 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Monday 19 May 2025 11.35 AM

വേടന്റേത് ജാതിക്കെതിരായ പ്രവര്‍ത്തനം ; കേരളത്തിന്റെ പടനായകനെന്ന് എം.വി. ഗോവിന്ദന്റെ മറുപടി

uploads/news/2025/05/781822/MV-Govindan.jpg

തിരുവനന്തപുരം: വേടന്‍ കേരളത്തിന്റെ പടനായകനെന്നും വേടന്റേത് ജാതിക്ക് എതിരായ പ്രവര്‍ത്തനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കലാഭാസമെന്ന ആര്‍എസ്എസ് നേതാവ് എന്‍.ആര്‍. മധുവിനെതിരേയായിരുന്നു സിപിഎം നേതാവിന്റെ പരാമര്‍ശം.

വേടന്റേത് ജാതിക്കെതിരായ പ്രവര്‍ത്തനമാണെന്നും അദ്ദേഹത്തിനെതിരേ നടക്കുന്ന പോലീസ് നീക്കവും ബോധപൂര്‍വ്വമാണെന്നും പറഞ്ഞിരുന്നു. പുല്ലിപ്പല്ല് വിവാദത്തില്‍ വേടനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയത് വേണ്ടാത്ത ഇടപെടലാണെന്നും സവര്‍ണ ബോധത്തില്‍ നിന്നുമാണ് ഇത് വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. വേടന്റെ പ്രവര്‍ത്തനത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കല്ലുകടിയുണ്ടെന്നും പറഞ്ഞു.

വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനവാദികളാണെന്നും വളര്‍ന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണെന്നും അത്തരം കലാഭാസങ്ങള്‍ നാലമ്പലങ്ങളില്‍ കടന്ന് വരരുതെന്നും മധു പറഞ്ഞിരുന്നു. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും വേടന് പിന്നില്‍ ശക്തമായ സ്പോണ്‍സര്‍ ശക്തികള്‍ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാല്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണെന്നും ആക്ഷേപിച്ചു.

ചെറുത്ത് തോല്‍പ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാന്‍ പാട്ട് വെയ്ക്കുന്നവര്‍ അമ്പല പറമ്പില്‍ ക്യാബറയും വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍ നല്‍കിയ പരാതിയില്‍ എന്‍ ആര്‍ മധുവിനെതിരെ കിഴക്കെ കല്ലട പൊലീസ് കേസെടുത്തിരുന്നു.

Ads by Google
Monday 19 May 2025 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google