Tuesday, March 24, 2026 Last Updated 17 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Monday 19 May 2025 08.32 AM

കോഴിക്കോട് നഗരത്തിലെ തീപിടുത്തം : കെട്ടിടത്തില്‍ ഫയര്‍ഫോഴ്‌സ് പരിശോധന ഇന്ന് നടക്കും

uploads/news/2025/05/781810/calicut.jpg

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടുത്തമുണ്ടായ പുതിയ സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ ഫയര്‍ഫോഴ്‌സ് പരിശോധന ഇന്ന്. തീപടര്‍ന്നത് എവിടെ നിന്ന് എന്നതുസംബന്ധിച്ച കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അട്ടിമറി സാധ്യതയും പരിശോധിക്കുന്നുണ്ട്. ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്ന് പരിശോധന നടക്കും. കെട്ടിടത്തിന് അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

ടെക്‌സ്‌റ്റൈല്‍സും ഗോഡൗണും പൂര്‍ണമായി കത്തി നശിച്ചു. 10 മണിക്കൂറിന് ശേഷമാണ് തീയണച്ചത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. അശാസ്ത്രീയ നിര്‍മാണം തീയണക്കുന്നതിന് തടസമായി. കെട്ടിടത്തിന്റെ ഘടനയാണ് വെല്ലുവിളിയായതെന്നും കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതും പ്രധാനമാണ്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഫയര്‍ഫോഴ്‌സിന് രണ്ടാം നിലയില്‍ എത്താനായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയില്‍ തീപിടിത്തമുണ്ടായത്. 50 കോടിക്കടുത്ത് നാശമുണ്ടായെന്ന് പ്രാഥമിക നിഗമനം. നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു.

സ്‌കൂള്‍ തുറക്കല്‍ പ്രമാണിച്ച് യൂണിഫോം തുണിത്തരങ്ങളും മറ്റ് വസ്ത്രങ്ങളും വലിയ തോതില്‍ സംഭരിച്ചിരുന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങള്‍ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തില്‍ മുഴുവന്‍ കറുത്ത പുക പടര്‍ന്നു. കറുത്തപുക ഇപ്പോഴും കെട്ടിടത്തില്‍ നിന്നും ഉയരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തിയിരുന്നു.

Ads by Google
Monday 19 May 2025 08.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google