Tuesday, March 24, 2026 Last Updated 37 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 May 2025 12.42 PM

നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 2 പേര്‍ വൈറ്റ് ഹൗസ് ഉപദേശക സമിതിയില്‍

trump, administration, appointees, 2, persons, connection, lashkar, taiba

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ലഷ്‌കറെ തയ്ബയുടെ പരിശീലന ക്യാംപില്‍ പങ്കെടുക്കുകയും കശ്മീരില്‍ നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസില്‍ നിന്നുള്ള 2 പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചു. നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇസ്മായില്‍ റോയര്‍, സൈതുന കോളജിന്റെ സഹസ്ഥാപകന്‍ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ഉപദേശക സമിതിയിലേക്കു നിയമിച്ചിരിക്കുന്നതെന്നു സഖ്യകക്ഷി നേതാവായ ലോറാ ലൂമര്‍ പറഞ്ഞു.

യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് റോയറിനെ 2004-ല്‍ യുഎസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എഫ്ബിഐ അന്വേഷണത്തില്‍ അല്‍-ഖ്വയ്ദയ്ക്കും ലഷ്‌കറിനും റോയര്‍ സഹായം നല്‍കിയതായും കണ്ടെത്തി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിരുന്നു. 20 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 13 വര്‍ഷം മാത്രമാണ് റോയര്‍ തടവ് അനുഭവിച്ചതെന്നാണ് ലോറ ലൂമര്‍ പറയുന്നത്.

Ads by Google
Sunday 18 May 2025 12.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google