Tuesday, March 24, 2026 Last Updated 32 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 May 2025 09.04 AM

ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല; പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം; അത്യപൂര്‍വം

isro, pslv, fail

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഇഒഎസ്-09 ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി-സി61 വിക്ഷേപണ വാഹനത്തിന് ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല.
മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമായതെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 5:59നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. പക്ഷേ PS3 സോളിഡ് റോക്കറ്റ് മോട്ടോര്‍ ഘട്ടത്തില്‍ വിക്ഷേപണ വാഹനം പാതയില്‍ നിന്ന് വ്യതിചലിച്ചു. ഇതോടെ ദൗത്യം അവസാനിപ്പിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിക്കുകയായിരുന്നു.

Ads by Google
Sunday 18 May 2025 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google