Tuesday, March 24, 2026 Last Updated 13 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 May 2025 10.14 AM

ഓപ്പറേഷന്‍ സിന്ദൂര്‍ വിവരങ്ങള്‍ അടക്കം ഇന്ത്യയുടെ രഹസ്യ നീക്കങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കി: കുറ്റം സമ്മതിച്ച് കൈതാളില്‍ അറസ്റ്റിലായ യുവാവ്

pakistan, spy, suspect, kaithal, share, military, information

ചണ്ഡീഗഡ്: പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഹരിയാനയിലെ കൈതാളില്‍ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പോലീസ്. ഇന്ത്യ പാക് സംഘര്‍ഷത്തെ സംബന്ധിച്ചും, ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറിയെന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഗുഹ്ല പോലീസ് സ്റ്റേഷന് കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തില്‍ താമസിക്കുന്ന ദേവേന്ദര്‍ സിംഗ് എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലാകുന്നത്.

പാകിസ്ഥാനിലുള്ള ഒരാള്‍ക്ക് ദേവേന്ദര്‍ തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ കൈമാറിയെന്നാണ് പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പട്യാലയിലെ ഒരു കോളേജില്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് പിടിയിലായ ദേവേന്ദര്‍. പട്യാലയിലെ സൈനിക സ്ഥാപനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ദേവേന്ദര്‍ പകര്‍ത്തുകയും, അത് പാകിസ്ഥാനിലുളള ഒരാള്‍ക്ക് പങ്കുവെക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ തോക്കുകളുടെ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചതിന് ഞായറാഴ്ചയാണ് ദേവേന്ദറിനെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിനിടെയാണ് യുവാവ് പാകിസ്ഥാന് സൈനിക രഹസ്യങ്ങള്‍ കൈമാറിയതായി പോലീസ് കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കര്‍താര്‍പൂര്‍ ഇടനാഴി വഴി യുവാവ് പാകിസ്ഥാനിലേക്ക് പോയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ദേവേന്ദറിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും സാമൂഹിക മാധ്യമ അക്കൌണുകളും പരിശോധിക്കുകയാണ്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൈതാള്‍ ഡിഎസ്പി വീര്‍ഭന്‍ വ്യക്തമാക്കി.

Ads by Google
Saturday 17 May 2025 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google