Tuesday, March 24, 2026 Last Updated 13 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 04.19 PM

വടക്കൻ ജില്ലകളിൽ അതിശക്ത മഴ വരുന്നു; ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ട്

uploads/news/2025/05/781379/kerala-weather--alert.gif
photo; representative image

തിരുവനന്തപുരം : സംസ്ഥാനത്തെ അടുത്ത അഞ്ചു ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ . 19/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് . 20/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് . ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 16/05/2025: പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം 17/05/2025: പത്തനംതിട്ട, ഇടുക്കി 18/05/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് . 19/05/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് 20/05/2025: തൃശൂർ, പാലക്കാട്, മലപ്പുറം . യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.

അതേ സമയം സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെൈന്നും മുന്നറിയിപ്പുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 16/05/2025 രാവിലെ 08.30 വരെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിൽ 0.6 മുതൽ 0.7 മീറ്റർ വരെയും, കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലയിൽ 16/05/2025 രാവിലെ 11.30 വരെ 0.5 മുതൽ 0.6 മീറ്റർ വരെയും, എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ) ജില്ലയിൽ 16/05/2025 വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.3 മീറ്റർ വരെയും, ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ 16/05/2025 രാത്രി 11.30 വരെ 0.2 മുതൽ 0.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

Ads by Google
Friday 16 May 2025 04.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google