Tuesday, March 24, 2026 Last Updated 17 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 02.11 PM

കൊല്ലത്ത് അമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍: അമ്മയുടെ കറുത്ത ശേഷം മകന്‍ ആത്മഹത്യ ചെയ്‌തെന്ന് നിഗമനം

kollam, mother, son, dead

കൊല്ലം കൊട്ടിയം തഴുത്തല പി.കെ.ജംക്ഷനിലെ വീട്ടില്‍ അമ്മയും മകനും മരിച്ച നിലയില്‍. മകനെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലും അമ്മയെ കഴുത്ത് അറുത്ത നിലയിലുമാണ് കണ്ടെത്തിയത്. നസിയത്ത് (54), മകന്‍ ഷാന്‍ (31) എന്നിവരാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. മകന്‍ അമ്മയുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നസിയത്തിനെയും ഷാനിനെയും രാവിലെ അയല്‍വാസികള്‍ കണ്ടിരുന്നു. ഷാനിനെതിരെ ഭാര്യയും അവരുടെ അമ്മയും കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷാന്‍ ഉപദ്രവിച്ചതായാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

ഭാര്യയെ രണ്ടു ദിവസം മുന്‍പ് ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. തങ്ങള്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് നസിയത്തും ഷാനും ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Ads by Google
Friday 16 May 2025 02.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google