Tuesday, March 24, 2026 Last Updated 16 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 11.11 AM

കഞ്ചാവുമായി പിടികൂടി ; പ്രതിയുടെ മൊബൈലില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യം

uploads/news/2025/05/781336/arrested.jpg

പെരുമ്പാവൂര്‍: കഞ്ചാവുകേസില്‍ പോലീസ് പിടികൂടിയ പ്രതിയുടെ മൊബൈല്‍ഫോണില്‍ നിന്നും കണ്ടെത്തിയത് അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യം. പ്രതിയ്‌ക്കെതിരേ പോലീസ് പോക്‌സോകേസെടുത്തു. ബന്ധുവിന്റെ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നതെന്നും നിരന്തരം പീഡിപ്പിച്ചിരുന്നതായുമാണ് വിവരം. ഇയാളുടെ പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

നേരത്തേ പോലീസ് ഇയാളെ 50 ഗ്രാം കഞ്ചാവ് കൈവശം വെച്ചിരുന്നതായിട്ടാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ സ്‌റ്റേഷനില്‍ കൊണ്ടുവന്ന ശേഷം പോലീസ് പതിവായി ഇത്തരം കേസുകളില്‍ ചെയ്യുന്നത് പോലെ ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യം പോലീസ് കണ്ടെത്തിയത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഫോണ്‍ പരിശോധിച്ചത്.

പ്രതി ദീര്‍ഘകാലമായി ബന്ധിവിന്റെ കുടുംബത്തിനൊപ്പമാണ് താമസമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബന്ധുവിന്റെ കുട്ടിയാണ് എന്നതിനാലാണ് പ്രതിയുടെ വിവരം പോലീസ് പുറത്തുവിടാതിരിക്കുന്നത്. ഇയാള്‍ക്കെതിരേ പോക്‌സോകേസ് ചുമത്തിയിരിക്കുകയാണ്. മലയാളിയായ യുവാവാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Ads by Google
Friday 16 May 2025 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google