Tuesday, March 24, 2026 Last Updated 15 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 09.19 AM

ഐവിന്‍ ജിജോയെ ബോണറ്റിലിട്ട് ഓടിച്ചത് ഒരു കിലോമീറ്റര്‍, താഴെ വീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊന്നു ; പ്രതികള്‍ ബിഹാര്‍ സ്വദേശികള്‍

uploads/news/2025/05/781325/ivin.jpg

നെടുമ്പാശേരി: നായത്തോടില്‍ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ യുവാവിനെ കാറിടിച്ചുവീഴ്ത്തി കയറ്റിയിറക്കി അതിക്രൂരമായി കൊലപ്പെടുത്തി. അങ്കമാലി തുറവൂര്‍ ആരിശേരില്‍ വീട്ടില്‍ ജിജോ ജെയിംസിന്റെ മകന്‍ ഐവിന്‍ ജിജോ(24) യെയാണ് ബുധനാഴ്ച രാത്രി പത്തരയോടെ വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ അതിക്രൂരമായി കൊന്നു തള്ളിയത്. സംഭവത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ സി.ഐ.എസ്.എഫ്. എസ്.ഐ. വിനയകുമാര്‍ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാര്‍ എന്നിവര്‍ അറസ്റ്റിലായി. ഇരുവരും ബിഹാര്‍ സ്വദേശികളാണ്.

നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റിയന്‍ കപ്പോളയ്ക്കും ഇടയിലുള്ള കപ്പേള റോഡിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബുധനാഴ്ച രാത്രി പത്തരയോടെ നായത്തോട് വച്ച് വാഹനം ഓവര്‍ടേക്കു ചെയ്തതുമായി ബന്ധപ്പെട്ട് ഐവിനും വിനയകുമാര്‍ദാസ്, മോഹന്‍ കുമാര്‍ എന്നിവരുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഐവിനെ ഇരുവരും ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പിച്ചതിനുശേഷം വാഹനമുപയോഗിച്ച് ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ചു. ഇതിനിടെ ഐവിന്‍ വാഹനത്തിന്റെ ബോണറ്റില്‍ വീഴുകയായിരുന്നു.

ബോണറ്റില്‍ പിടിച്ച കിടന്ന ഐവിന്‍ നിലവിളിച്ചെങ്കിലും പ്രതികള്‍ അമിതവേഗത്തില്‍ ഒരു കിലോമീറ്ററോളം ഓടിച്ചു പോയി. തുടര്‍ന്ന് സഡന്‍ ബ്രേക്കിട്ട് ഐവിനെ വാഹനത്തിന്റെ ബോണറ്റില്‍നിന്ന് റോഡില്‍ വീഴ്ത്തി. തുടര്‍ന്ന് തഴെ വീണ ഐവിന്റെ ദേഹത്തു കൂടെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെത്തുടര്‍ന്ന് മോഹന്‍ കുമാര്‍ ഓടി രക്ഷപെട്ട് എയര്‍പോര്‍ട്ടില്‍ കയറിയെങ്കിലും നെടുമ്പാശേരി പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. കാറിലുണ്ടായിരുന്ന വിനയകുമാര്‍ ദാസിനെ നാട്ടുകാര്‍ തടഞ്ഞു വച്ചു പോലീസില്‍ ഏല്‍പ്പിച്ചു. ഇദ്ദേഹത്തെ അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പോലീസ് നിരീക്ഷണത്തില്‍ അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. പ്രതികളും കൊല്ലപ്പെട്ട ഐവിനും ഒരേ ദിശയിലാണ് സഞ്ചരിച്ചത്. പ്രതികളുടെ കാറും ഐവിന്റെ കാറും നായത്തോട് ഭാഗത്തുവച്ച് ഉരസിയിരുന്നു. നെടുമ്പാശേരി കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ലൈറ്റ് സര്‍വീസസ്, ഗ്രൂപ്പില്‍ ഷെഫ് ആയ ഐവിന്‍ ജിജോ ഡ്യൂട്ടിയ്ക്കായി പോകുന്ന വഴിയാണ് അതിക്രൂരമായ കൊലപാതകം നടന്നത്.

പിതാവ് ജിജോ ജെയിംസ് അങ്കമാലി എല്‍.എഫ് ഹോസ്പിറ്റലില്‍ സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റും മാതാവ് റിന്‍സി പാലാ മാര്‍ സ്ലീവ ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ മാനേജരുമാണ്. നാറ്റ് വെസ്റ്റ് ഗ്രൂപ്പ് ഓഫ് ബാങ്കിങ്ങില്‍ ജോലി ചെയ്യുന്ന അലീന ജിജോ ഏക സഹോദരിയാണ്. കളമശേരി മെഡിക്കല്‍ കോളജിന്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ രാത്രിയോടെ മൃതദേഹം തുറവൂരിലെ വീട്ടില്‍ കൊണ്ടുവന്നു.സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് 2.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ നടക്കും.

Ads by Google
Friday 16 May 2025 09.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google