Tuesday, March 24, 2026 Last Updated 16 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 09.09 AM

യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; തര്‍ക്കം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത് പ്രകോപിപ്പിച്ചു

uploads/news/2025/05/781320/car.jpg

കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് കാരണമായത് ഐവിന്‍ ജിജോ തര്‍ക്കം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതിലുള്ള ദേഷ്യമെന്ന് മൊഴി. സിഐഎസ്എഫ് എസ്‌ഐ വിനയകുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

സ്വകാര്യ എയര്‍ലൈന്‍ കാറ്ററിംഗ് കമ്പനിയിലെ ജീവനക്കാരനാണ് ഐവിന്‍ ജിജോ. ഐവിന്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വാഹനം ചെറുതായി ഉരസിയപ്പോള്‍ ഇക്കാര്യം പറഞ്ഞ് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഇരുവരും വാഹനത്തില്‍ നിന്നും ഇറങ്ങി ഐവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഐവില്‍ മൊബൈലില്‍ സംഭവം പകര്‍ത്താന്‍ ശ്രമിച്ചത് കൂടുതല്‍ ദേഷ്യത്തിന് കാരണമാകുകയും യുവാവിനെ ഉദ്യോഗസ്ഥര്‍ കാറിന്റെ ബോണറ്റില്‍ ഇട്ടുകൊണ്ട് ഒരു കിലോമീറ്ററോളം ഓടിച്ചു പോകുകയും അതിന് ശേഷം സഡന്‍ബ്രേക്കിട്ട ശേഷം ഇടിച്ചുതെറുപ്പിച്ചു. അതിന് ശേഷം ഇവര്‍ കടന്നുകളയുകയും ചെയ്തു.

ഐവിന്റെ മരണകാരണം തലക്കേറ്റ പരുക്ക് മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമികമായി കണ്ടെത്തിയിരുന്നു. തല മതിലിലോ മറ്റോ ഇടിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നുപോയതും മരണകാരണമായി. കൊല്ലപ്പെട്ട ഐവിന്‍ജിജോയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയിലാണ് സംസ്‌കാരം.

Ads by Google
Friday 16 May 2025 09.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google