Tuesday, March 24, 2026 Last Updated 12 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 07.18 PM

തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന പാരമ്പര്യം സിപിഐഎമ്മിന് ഇല്ല ; ജി സുധാകരനെ തള്ളി CPIM ജില്ലാ നേതൃത്വം

uploads/news/2025/05/781199/10.gif
photo - facebook

ആലപ്പുഴ : ജി സുധാകരന്റെ വെളിപ്പെടുത്തലിനെ തള്ളി CPIM ജില്ലാ നേതൃത്വം. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന പാരമ്പര്യം സിപിഐഎമ്മിന് ഇല്ല. അന്വേഷണം നടക്കട്ടെ എന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു. പോസ്റ്റൽ വോട്ടിൽ തിരുത്തൽ വരുത്താൻ ആർക്കെങ്കിലും കഴിയുമോ. അദ്ദേഹത്തിന്റെ സാധാരണ പ്രസംഗ ശൈലി ആണത്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും നാസർ വ്യക്തമാക്കി.

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന സിപിഐഎം നേതാവ് ജി.സുധാകരന്റെ്‌ വെളിപ്പെടുത്തലിൽ തഹസിൽദാർ മൊഴിയെടുത്തു. സുധാകരന്‍റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരമായിരുന്നു മൊഴിയെടുത്തത്. നടപടികളെ ഭയക്കുന്നില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും സുധാകരൻ പ്രതികരിച്ചു.മൊഴി നൽകിയിട്ടുണ്ട്. കൊലക്കുറ്റം ചെയ്‌തിട്ടില്ലലോ?.

അതേസമയം വിവാദ പരാമർശത്തിൽ മുമ്പും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്റെ്‌ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

Ads by Google
Thursday 15 May 2025 07.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google