Tuesday, March 24, 2026 Last Updated 15 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 05.53 PM

അളഗപ്പനഗറില്‍ കാട്ടുപന്നിക്കൂട്ടം ഇറങ്ങി നശിപ്പിച്ചത് അഞ്ചേക്കറിലെ പടവലം കൃഷി; കർഷകന് ലക്ഷങ്ങളുടെ നഷ്ടം

പടവലത്തിന് വില കൂടിയതോടെ തോട്ടത്തില്‍ വിളവെടുക്കാന്‍ എത്തിയപ്പോഴാണ് കൃഷി നശിച്ച നിലയില്‍ കണ്ടത്.
uploads/news/2025/05/781186/attck-whild-bor.gif
photo; representative image

തൃശൂര്‍: കാട്ടുപന്നി കൂട്ടത്തിന്റെ് ശല്യം മൂലം കൃഷി ചെയ്യാനാവാതെ കര്‍ഷകര്‍ . അളഗപ്പനഗര്‍ പഞ്ചായത്തിലെ കാവല്ലൂര്‍ പച്ചളിപ്പുറത്ത് കാട്ടുപന്നിക്കൂട്ടം 12 ഏക്കറോളം സ്ഥലത്തെ പടവലങ്ങ കൃഷിയാണ് നശിപ്പിച്ചത്. പ്രദേശത്തെ ഉപയോഗശൂന്യമായ പറമ്പുകള്‍ കാട്ടുപന്നികളുടെ ആവാസ കേന്ദ്രമായതായി നാട്ടുകാര്‍ പറയുന്നു. മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ പല തവണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നുവെങ്കിലും പന്നികള്‍ ഇപ്പോഴും ദുരിതം വിതച്ചു കൊണ്ടിരിക്കുകയാണ്.

ഏഴ് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് രവി കൃഷിയിറക്കിയിരുന്നത്. രവിയുടെ അഞ്ച് ഏക്കറോളം പടവലം കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. വിളവെടുത്ത് തുടങ്ങിയ കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകന് ഉണ്ടായത്. 600 ഓളം വരുന്ന പടവലത്തിന്റെ കടഭാഗത്തെ മണ്ണ് കുത്തിയിട്ട് നശിപ്പിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം മുതല്‍ പടവലത്തിന് വില കൂടിയതോടെ തോട്ടത്തില്‍ വിളവെടുക്കാന്‍ എത്തിയപ്പോഴാണ് കൃഷി നശിച്ച നിലയില്‍ കണ്ടത്.

കര്‍ഷകന് നേരിട്ട നഷ്ടം നികത്താന്‍ പഞ്ചായത്തും കൃഷിഭവനും ഇടപെടണമെന്ന് കര്‍ഷകക്കൂട്ടായ്മ ആവശ്യപ്പെട്ടു. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് കഷ്ടപ്പെട്ടാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. ഒറ്റരാത്രിയില്‍ കാട്ടുപന്നികള്‍ ഇറങ്ങി ഭൂരിഭാഗം കൃഷിയും നശിപ്പിച്ചതോടെ കര്‍ഷകന്‍ കടകെണിയിലായ അവസ്ഥയാണ്. ഒരു ദിവസംകൊണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കര്‍ഷകന് ഉണ്ടായത്. കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിച്ച് മേഖലയിലെ എല്ലാ കാട്ടുപന്നികളെയും വെടിവെച്ച് കൊന്ന് കൃഷി സംരക്ഷിക്കണമെന്ന് കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ പി ആര്‍ ഡേവിസ്, പി ഡി ആന്റോ, രാജു കിഴക്കുടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Thursday 15 May 2025 05.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google