Tuesday, March 24, 2026 Last Updated 21 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Apr 2025 05.22 PM

കുതിച്ചുയർന്ന് സ്വർണവില ; ദുബായിൽ നിരക്ക് സർവകാല റെക്കോർഡിലെത്തി

uploads/news/2025/04/776442/gold-rate-today.gif
photo - facebook

ദുബൈ: ദുബൈയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. സ്വര്‍ണവില ഗ്രാമിന് 400 ദിര്‍ഹത്തിന് മുകളിലെത്തി. ദുബൈയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 402.75 ദിര്‍ഹമാണ് വില.

22 കാരറ്റ് ഗ്രാമിന് 372.75 ദിര്‍ഹം, 21 കാരറ്റ് സ്വര്‍ണത്തിന് 357.5 ദിര്‍ഹം, 18 കാരറ്റിന് 306.5 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍. അതേസമയം കേരളത്തിലും ഇന്ന് സ്വര്‍ണവില ഉയര്‍ന്ന നിലയിലാണ്.

ഇന്ന് (വ്യാഴാഴ്ച) കേരളത്തില്‍ സ്വർണവില സർവകാല റെക്കോർഡിലെത്തി. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000 കടന്നു. ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71360 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 1600 രൂപയാണ് സ്വർണത്തിന് വർധിച്ചത്.

Ads by Google
Ads by Google
LATEST NEWS
Ads by Google