Tuesday, March 24, 2026 Last Updated 20 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Mar 2026 06.50 PM

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരൻ; ഡി സുരേന്ദ്രൻ നായർക്ക് പിന്നിൽ കോൺ​ഗ്രസെന്ന് ബിജെപി

തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിർത്തിയത് യുഡിഎഫ് തോൽവി ഭയന്നാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
k suendran

മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന് അപരനായി ഡി സുരേന്ദ്രൻ നായര്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഡി സുരേന്ദ്രൻ നായർ. അതേസമയം, അപരന് പിന്നിൽ കോൺഗ്രസ്സ് ആണെന്ന് ബിജെപി ആരോപിച്ചു. തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിർത്തിയത് യുഡിഎഫ് തോൽവി ഭയന്നാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

പത്രിക സമർപ്പണം നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർത്തിയായതോടെ പ്രമുഖർക്കുൾപ്പെടെ വെല്ലുവിളിയായി അപരൻമാർ രംഗത്തെത്തിയിട്ടുണ്ട്. പറവൂരിൽ വി ഡി സതീശനും കളമശേരിയിൽ പി രാജീവിനും അപരൻമാരുണ്ട്. കൈതാരം സ്വദേശി കെബി സതീശൻ ആണ് വിഡി സതീശൻ്റെ അപരൻ. ഈ സ്ഥാനാർഥി പത്രിക നൽകിയിട്ടുണ്ട്. ബിനാനിപുരം സ്വദേശി രാജീവ്‌ ആണ് പി രാജീവിൻ്റെ അപരൻ. വട്ടിയൂർക്കാവിൽ കെ മുരളീധരന് രണ്ട് അപരന്മാരുണ്ട്. പി മുരളീധരൻ, മുരളി എൻ എന്നിവരാണവർ. അരുവിക്കരയിൽ ജി സ്റ്റീഫന് അപരനായി സ്റ്റീഫനും വിഎസ് ശിവകുമാറിന് രണ്ട് ശിവകുമാറുമാരും അപരന്മാരായി ഉണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖറിന് അപരനായി രാജീവ് കുമാർ പത്രിക നൽകി.

തിരുവനന്തപുരം സെൻട്രലിൽ സി.പി ജോണിന്, എസ് ജോൺ ആണ് അപരൻ. ചാലക്കുടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിജുവിനാണ് അതേ പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥി ഉള്ളത്. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനും വിമതനുണ്ട്. രാജൻ എന്ന പേരിലാണ് മറ്റൊരു സ്ഥാനാർത്ഥി ഉള്ളത്. യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപന് വിമതനായി പ്രതാപൻ എന്ന പേരിൽ മറ്റൊരു സ്വതന്ത്രൻ രം​ഗത്തുണ്ട്.

Ads by Google
Tuesday 24 Mar 2026 06.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google