Tuesday, March 24, 2026 Last Updated 1 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Mar 2026 05.05 PM

ഡെലിവറി ആപ്പുകൾ വഴി സിഗരറ്റ് വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കുവൈറ്റ്

ഔദ്യോഗിക ഗസറ്റായ 'കുവൈറ്റ് ടുഡേ'യിൽ പ്രസിദ്ധീകരിച്ച ഈ നിയമം ഉടനടി പ്രാബല്യത്തിൽ വരും.
kuwait, cigerette delivery

കുവൈത്തില്‍ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി പുകയില ഉൽപ്പന്നങ്ങളും സിഗരറ്റുകളും വിൽക്കുന്നത് നിരോധിച്ചുകൊണ്ട് വാണിജ്യ മന്ത്രി ഒസാമ ബൂദായ് ഉത്തരവിറക്കി. 2026-ലെ 27-ാം നമ്പർ മന്ത്രിതല ഉത്തരവായാണ് ഇത് പുറപ്പെടുവിച്ചിരിക്കുന്നത്. ഔദ്യോഗിക ഗസറ്റായ 'കുവൈറ്റ് ടുഡേ'യിൽ പ്രസിദ്ധീകരിച്ച ഈ നിയമം ഉടനടി പ്രാബല്യത്തിൽ വരും. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധമായ വിപണനം തടയുന്നതിനുമുള്ള ശക്തമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

സിഗരറ്റുകൾ, പുകയില ഉൽപ്പന്നങ്ങൾ, അവയുടെ അനുബന്ധ ഘടകങ്ങൾ, ഇലക്ട്രോണിക് സിഗരറ്റുകൾ, അതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ പുതിയ ഉത്തരവ് പ്രകാരം ഡെലിവറി ആപ്പുകൾ വഴിയോ സമാനമായ മറ്റ് ഡിജിറ്റൽ സംവിധാനങ്ങൾ വഴിയോ വിൽക്കാൻ പാടുള്ളതല്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റ് നിയമങ്ങൾ പ്രകാരമുള്ള ശിക്ഷകൾക്ക് പുറമെ, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം നേരിട്ട് പിഴയോ ശിക്ഷയോ നൽകും.

ആദ്യഘട്ടത്തിൽ താക്കീത് നൽകുകയും നിയമലംഘനം തുടർന്നാൽ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്യും. ആവർത്തിച്ച് നിയമം ലംഘിക്കുന്ന പക്ഷം സ്ഥാപനത്തിന്റെ ലൈസൻസ് തന്നെ റദ്ദാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

Ads by Google
Tuesday 24 Mar 2026 05.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google