Tuesday, March 10, 2026 Last Updated 31 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 07 Aug 2025 03.28 PM

സ്വർണവില റെക്കോർഡ് തകർത്ത് പുത്തൻ ഉയരത്തിൽ; വിവാഹ സീസൺ ആശങ്കയിൽ, 1 കിലോ 24 കാരറ്റ് സ്വർണത്തിന് 1 കോടിയിലേറെ

uploads/news/2025/08/795042/00.gif
photo; representative image

തിരുവനന്തപുരം : സ്വർണവിലയ്ക്ക് ഇന്നു പുത്തൻ ഉയരം. ഗ്രാമിന് 20 രൂപ വർധിച്ച് വില 9,400 രൂപയും പവന് 160 രൂപ ഉയർന്ന് 75,200 രൂപയുമായി. ആഭ്യന്തര മാർക്കറ്റിലെ ഏറ്റവും ഉയർന്ന വിലയാണിത്. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 10000 രൂപയ്ക്ക് അടുത്ത് ആയിട്ടുണ്ട്.

ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,500 രൂപ നൽകേണ്ടി വരും. ഓണവും വിവാഹ സീസണും എത്തിയതോടെ സ്വർണ്ണവില വർധനവ് ഉപഭോക്താക്കളെയും, വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അതേസമയം പ്രസിഡന്‍റ് ട്രംപിന്റെ പുതിയ താരിഫ് വർധനയാണ് വില കൂടാനുള്ള പ്രധാന കാരണം. ജൂൺ 14 -ാം തീയതി 3500 ഡോളർ അന്താരാഷ്ട്ര വില വന്നപ്പോൾ ആയിരുന്നു ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയത്. അന്ന് രൂപയുടെ വിനിമയ നിരക്ക് 84 ൽ ആയിരുന്നു. ഇന്നിപ്പോൾ 3378 ഡോളർ അന്താരാഷ്ട്ര വിലയായപ്പോൾ രൂപയുടെ വിനിമയ നിരക്ക് 87.70 വന്നതാണ് സ്വർണ്ണവിലയിൽ വലിയ മാറ്റം ഉണ്ടായത്.

Ads by Google
Ads by Google
Ads by Google