Monday, March 23, 2026 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 10.27 AM

സൗദിയിലും യുഎഇയിലും വീണ്ടും ഇറാന്റെ ആക്രമണ ശ്രമം: 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന, കനത്ത ജാഗ്രത

iran, attack, uae, updates

സൗദി അറേബ്യക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി വന്ന 13 ഡ്രോണുകള്‍ പ്രതിരോധ സേന തകര്‍ത്തു. വടക്കന്‍ അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി. സമാനമായ രീതിയില്‍ യുഎഇയിലും ആക്രമണ ശ്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. അബുദാബിയിലെ ശവാമെഖിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരുക്കേറ്റു.

കഴിഞ്ഞ ദിവസം മാത്രം 4 മിസൈലുകളും 25 ഡ്രോണുകളുമാണ് യുഎഇ നേരിട്ടത്. വന്‍ അപകടങ്ങള്‍ ഒഴിവായെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി അമേരിക്കയുമായുള്ള പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ അറിയിച്ചു. വിവിധ ആക്രമണങ്ങളിലായി ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 160 ആയി. നിലവിലെ സാഹചര്യം പരിഗണിച്ച് കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യുഎഇയില്‍ സ്‌കൂളുകള്‍ക്ക് രണ്ട് ആഴ്ച കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ തീരുമാനിച്ചു. സ്പ്രിംഗ് പെരുന്നാള്‍ അവധിക്ക് ശേഷം ഇന്ന് മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. അയല്‍രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW