-->
തിരുവനന്തപുരം: സിപിഐഎം വിട്ടുവന്ന സ്മിത സുന്ദരേശന്‍ വര്‍ക്കലയിലെ ബിജെപി സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിത്വം ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സ്മിതയെ സിപിഐഎം പുറത്താക്കി. ഇന്നലെ വൈകിട്ടായിരുന്നു വര്‍ക്കല ബ്ലോക്ക് പഞ്ചായത്തംഗം സ്മിത സുന്ദരേശന്‍ ബിജെപിയില്‍ ചേര്‍ന്നത്.
സ്മിത ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നേരത്തെ വര്‍ക്കലയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെയായിരുന്നു എന്‍ഡിഎ ആദ്യം പ്രഖ്യാപിച്ചിരുന്നത്. ശ്രീനിവാസന്‍ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ്എന്നാല്‍ ഇതിന് പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്തംഗമായ സിപിഐഎം പ്രാദേശിക നേതാവ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ സീറ്റിലേക്ക് ഇവരെ പരിഗണിക്കുകയായിരുന്നു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചായിരുന്നു സ്മിത സുന്ദരേശനാണ് ബിജെപിയില്‍ ചേര്‍ന്നത്.
മാരാര്‍ജി ഭവനില്‍ വെച്ച് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം നേടിയത്. ഇതോടെയാണ് ബിഡിജെഎസിന് നല്‍കിയ സീറ്റ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ബിജെപിയില്‍ ചേരുന്നതെന്നും സ്മിത പറഞ്ഞു. സിപിഐഎമ്മില്‍ മൂല്യച്യുതി സംഭവിച്ചെന്നും സ്വജനപക്ഷപതമാണ് പാര്‍ട്ടിയില്‍ കാണുന്നതെന്ന് വിമര്‍ശിക്കുകയും ചെയ്തു.