Sunday, March 22, 2026 Last Updated 28 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 22 Mar 2026 02.49 PM

' നെറ്റിയും ഹെയര്‍ ലൈനും ആയുളള ബന്ധം വേര്‍പിരിയും മുന്‍പ് കണക്ഷന്‍ കൊടുക്കാന്‍ തീരുമാനിച്ചു' ; രസകരമായ കുറിപ്പുമായി അരവിന്ദ് കൃഷ്ണന്‍

says, about
photo-www.instagram.com/swami_bro/

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് ശരണ്യ മോഹന്‍. താരത്തിന്റെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് അരവിന്ദ്. സോഷ്യല്‍ രസകരമായൊരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട് അരവിന്ദ്.

'നെറ്റിയും ഹെയർ ലൈനും ആയുള്ള ബന്ധം വേർപിരിയും മുൻപ് കണക്‌ഷൻ കൊടുക്കാൻ തീരുമാനിച്ചു.. ധൈര്യം ഇച്ചിരി കൂടുതൽ ആയതു കൊണ്ട് 3-4 അപ്പോയിന്റ്മെന്റ് പറഞ്ഞു വച്ചു അവസാനം ഇന്നലെ ഞാൻ എത്തി ചേർന്നു. ദീപു അളിയൻ വേദനിപ്പിക്കൂല എന്ന് വിശ്വാസത്തിൽ എടുത്തു കൊണ്ട് അങ്ങനെ ആ കൃത്യം ഇന്നലെ അങ്ങ് ചെയ്തു!! ഇനി ദശമൂലം ദാമുവിനെ പോലെ ലോറി കട്ടോണ്ടു വന്നപ്പോൾ ആക്‌സിഡന്റ് ആയപ്പോൾ കെട്ടിയ കെട്ട് ആണോ എന്ന് ചോദിക്കണ്ട. പുറകിൽ നിന്നും ഗ്രാഫ്റ്റ് എടുത്തത് കൊണ്ട് ഡ്രസ്സിങ് വച്ചിട്ടുണ്ട്.

ഒരു കാര്യം കൂടി പറഞ്ഞിട്ട് പോകാം... മുടി പോയി തുടങ്ങുമ്പോഴേ ഫിക്സ് ചെയ്യാൻ നോക്കുക.. പോയിട്ട് വയ്ക്കാം എന്ന് പറഞ്ഞാൽ ഹെൽത്തി ഗ്രാഫ്റ്റ് കിട്ടുകയും ഇല്ല റേറ്റ് നല്ലോണം കൂടുകയും ചെയ്യും!! അപ്പോൾ ഇനി കാർകൂന്തളം ആകും എന്ന പ്രതീക്ഷയിൽ.. "പുതിയ മുഖോം "വരും! വരാതിരിക്കില്ല!! വരുമല്ലോ അല്ലേ.'

2015ലാണ് അരവിന്ദും ശരണ്യ മോഹനും വിവാഹിതരാകുന്നത്. തിരുവനന്തപുരത്തു വെങ്ങാനൂര്‍ സവദേശിയാണ് ഡോക്ടര്‍ കൂടിയായ അരവിന്ദ് കൃഷ്ണന്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW